ചൈന കോവിഡ്​ ഉത്ഭവം വ്യക്തമാക്കണമെന്ന്​ ആംഗല മെർക്കൽ

ബെർലിൻ: കോവിഡ്​19 വ്യാപനവുമായി ബന്ധപ്പെട്ട്​ ചൈന വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന ആരോപണവുമായി ജർമ്മനി. കൊറോണ വൈറസിനെ കുറിച്ച്​ ചൈന കൈമാറുന്ന വിവരങ്ങൾ സുതാര്യമായിരിക്കണമെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ ആവശ്യപ്പെട്ടു.

യഥാർഥ വിവരങ്ങൾ ലോകത്തെ അറിയിക്കാൻ ചൈന കൂടുതൽ സുതാര്യ സമീപനം സ്വീകരിക്കണം. വൈറസ്​ ഉത്ഭവത്തെ കുറിച്ചും ആദ് യഘട്ട വ്യാപനത്തെ കുറിച്ചും ചൈന വ്യക്തമാക്കുമെന്ന്​ വിശ്വസിക്കുന്നുവെന്നും മെർക്കൽ പറഞ്ഞു. മധ്യ ചൈനീസ് നഗരമായ വുഹാനിൽ നിന്നാണ് വൈറസ്​ പടർന്നതെന്ന്​ ചൈന പറയുന്നു. ഇതി​​​െൻറ ആദ്യ ദിവസങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കണമെന്നാണ്​ മെർക്കൽ ആവശ്യപ്പെട്ടത്​.

കഴിഞ്ഞ വർഷം അവസാനത്തോടെ തുടങ്ങിയ വൈറസി​​​െൻറ വ്യാപ്തി ​ൈ​ചന മറച്ചുവെച്ചുവെന്ന്​ അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. വൈറസ് ആദ്യം മനുഷ്യരിലേക്ക് പകർന്നത് വന്യമൃഗങ്ങളുടെ മാംസം വിൽക്കുന്ന മാർക്കറ്റിൽ നിന്നാണ്​ എന്നായിരുന്നു ചൈനീസ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയത്​. എന്നാൽ മരണനിരക്ക്​ കുറഞ്ഞതോടെ വുഹാൻ നഗരം തുറന്നതും കോവിഡ്​ മരണസംഖ്യ ചൈന പിന്നീട്​ തിരുത്തിയതും ലോകരാജ്യങ്ങളുടെ വിമർശനത്തിന്​ ഇടയാക്കിയിരുന്നു.

Tags:    
News Summary - Angela Merkel Demands Transparency From China On Coronavirus' Origin - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.