ബർലിൻ: സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ചാൻസലർ അംഗലാ മെർകലിെൻറ എതിരാളിയായി മത്സരിക്കുന്ന മാർട്ടിൻ ഷൂൾസ് വിജയപ്രതീക്ഷയിൽ. എന്നാൽ, അഭിപ്രായസർവേകളിൽ മെർകലിന് തന്നെയാണ് മുൻതൂക്കം. കഴിഞ്ഞ ജനുവരി വരെ യൂറോപ്യൻ പാർലമെൻറ് പ്രസിഡൻറായിരുന്നു ഷൂൾസ്.
ഇനിയുള്ള ആറാഴ്ച പ്രചാരണത്തിെൻറ നാളുകളാണ്. നിലവിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ്. സാമ്പത്തികനില മെച്ചപ്പെട്ടതും. ഇൗ സാഹചര്യത്തിലും തനിക്ക് അനുകൂലതരംഗമുണ്ടാകുമെന്ന് ഷൂൾസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജർമനിയിലെ അവസ്ഥ നല്ലതാണ്. എന്നാൽ, എല്ലാ ജർമൻ സ്വദേശികളും നല്ലനിലയിലാണ് കഴിയുന്നതെന്ന് ഇതുകൊണ്ടർഥമില്ല. പല മേഖലകളിലും മെച്ചപ്പെടാനുണ്ട്. തെൻറ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും നിലവിലെ കൂട്ടുകക്ഷിസർക്കാറിൽ അംഗമാണെന്നിരിക്കെ നേട്ടങ്ങളുടെ അംഗീകാരം മെർകലിന് മാത്രമായി അവകാശപ്പെടാനാവില്ല. ഭാവിയിലും ഇത്തരത്തിൽ കൂട്ടുകക്ഷി സർക്കാറിന് ഒരുക്കമാണ്. എന്നാൽ, അന്ന് പരമാധികാരം തനിക്കായിരിക്കുമെന്നും ഷൂൾസ് വ്യക്തമാക്കി.
ഏറ്റവും പുതിയ സർവേയനുസരിച്ച് ഷൂൾസിെൻറ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 24 ഉം മെർകലിെൻറ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി 38 ഉം ശതമാനം വോട്ടുകൾ നേടുമെന്നാണ് പ്രവചനം. വിജയമുറപ്പിക്കാൻ മെർകൽ അവസാനവട്ട പ്രചാരണത്തിലാണ്. 2025ഒാടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മൂന്നു ശതമാനത്തിൽ കുറക്കുമെന്നാണ് പ്രധാന വാഗ്ദാനം. നിലവിൽ 5.6 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.