നാസി ക്രൂരതകളിൽ തലകുനിച്ച് ആഞ്ജലാ മെർക്കൽ ഓഷ്‌വിറ്റ്സിൽ

ഓഷ്‌വിറ്റ്സ് കോൺസൻട്രേഷൻ ക്യാമ്പിലെ ക്രൂരതകൾ അതിജീവിച്ചവർക്ക് മുന്നിൽ തലതാഴ്ത്തി ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ. ക്രൂരതകൾ ഓർക്കുമ്പോൾ ജർമൻ എന്ന നിലയിൽ തനിക്ക് അതിയായ ദു:ഖമുണ്ടെന്നും മെർക്കൽ പറഞ്ഞു. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നു തടവുകാരെ മോചിപ്പിച്ചതിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മെർക്കൽ സന്ദർശനം നടത്തിയത്.

രണ്ടാം ലോകയുദ്ധ കാലത്ത് പോളണ്ട് പിടിച്ചെടുത്ത് നാസി ജര്‍മനി സ്ഥാപിച്ചതാണ് ഓഷ്‌വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്.
നാസികളുടെ ഏറ്റവും വലിയ കൊലപാതക ക്യാമ്പായിരുന്നു ഇത്. കോൺസൻട്രേഷൻ ക്യാമ്പായിരുന്നപ്പോൾ ഇവിടെ പത്ത് ലക്ഷം പേരാണ് മരിച്ച് വീണത്. പിന്നീട് ഇത് മ്യൂസിയമാക്കി മാറ്റി.

ആറുകോടി യൂറോ ഇവിടുത്തേക്ക് സംഭാവന നൽകുമെന്ന് അവർ നേരത്തെ അറിയിച്ചിരുന്നു. മെര്‍ക്കലിനു മുന്‍പ് രണ്ടു ജര്‍മന്‍ ചാന്‍സലര്‍മാര്‍ മാത്രമാണ് ഇവിടം സന്ദര്‍ശിച്ചിട്ടുള്ളത്, ഹെല്‍മുട്ട് ഷ്മിറ്റും ഹെല്‍മുട്ട് കോളും.

Tags:    
News Summary - Angela Merkel speaks of her 'deep shame' on her first visit to Auschwitz as Germany's leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.