ബർലിൻ: പൊതുതെരഞ്ഞെടുപ്പ് നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ജർമനിയിൽ സർക്കാർ രൂപവത്കരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിത്തീർന്ന ചാൻസലർ അംഗല മെർകലിെൻറ ക്രിസ്ത്യൻ ഡെേമാക്രാറ്റുകൾക്കും സഖ്യ കക്ഷിയായ ക്രിസ്ത്യൻ സോഷ്യൽ യൂനിയനും കഴിഞ്ഞിട്ടില്ല.
ഇവർക്കൊപ്പം മന്ത്രിസഭരൂപവത്കരണത്തിന് സന്നദ്ധരായി രണ്ടുമാസത്തിലധികം ചർച്ച നടത്തിയ ഗ്രീൻ പാർട്ടിയും ഫ്രീ െഡമോക്രാറ്റുകളും ഒടുവിൽ തെറ്റിപ്പിരിഞ്ഞതോടെ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് എന്ന അവസ്ഥയിൽ എത്തിയപ്പോൾ അതൊഴിവാക്കാനായി ജർമൻ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമയർ സമവായ ചർച്ച തുടങ്ങിയിരുന്നു. ഇടതുപക്ഷകക്ഷികളായ ലിങ്കെയും തീവ്ര വലതുപക്ഷ കക്ഷികളായ എ.എഫ്.ഡിയും ഒഴികെ ആരുമായും മന്ത്രിസഭ രൂപവത്കരണത്തിന് തയാറായ മെർകലിെൻറ പാർട്ടിക്ക് ഒടുവിൽ നിലവിലെ സഖ്യകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകളുമായി ചർച്ച ആരംഭിക്കേണ്ടിവന്നു.
എന്നാൽ, നയപരമായ കാര്യങ്ങളിൽ യോജിക്കാൻ കഴിഞ്ഞിട്ടില്ല. പെൻഷൻ, മിനിമം വേതനം, ഉന്നതവിദ്യാഭ്യാസം അടക്കമുള്ള പഠനം സൗജന്യമാക്കുക, വിദേശ ആയുധകച്ചവട നിയന്ത്രണം എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകളുടെ നിലപാടിനോട് എതിർപ്പുള്ളവരാണ് ബവേറിയൻസംസ്ഥാനത്തിൽ മാത്രമുള്ള ക്രിസ്ത്യൻ സോഷ്യൽ യൂനിയൻ പാർട്ടി. അതിനിടയിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ യുവജനവിഭാഗമായ യങ് സോഷ്യലിസ്റ്റുകൾ മന്ത്രിസഭപ്രവേശനത്തിെനതിരായി രംഗത്തുവരുകയും ചെയ്തു.
തീരുമാനമാവാത്ത സാഹചര്യത്തിൽ ജനുവരിയിൽ വീണ്ടും ചർച്ച തുടങ്ങാനും ധാരണയിലെത്തിയിട്ടുണ്ട്. തീരുമാനം ഉണ്ടായില്ലെങ്കിൽ രാജ്യത്ത് മെർകലിെൻറ നേതൃത്വത്തിൽ ന്യൂനപക്ഷസർക്കാറിനായിരിക്കും സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.