കോപൻഹേഗൻ: നൂറുകണക്കിന് തിമിംഗലങ്ങളെ കൂട്ടമായി കൊന്നൊടുക്കുകയെന്ന പതിവു തെറ്റിച്ചില്ല ഡെന്മാർക്. 1584 മുതല്‍ തുടർന്നുവരുന്ന ആചാരമാണിത്. വൻ പ്രതിഷേധങ്ങൾക്കിടയിലും ആചാരത്തിെൻറ ഭാഗമായി ഈ വര്‍ഷം കൊന്നൊടുക്കിയത് നൂറുകണക്കിന് തിമിംഗലങ്ങളെയാണ്. ഡെന്മാര്ക്കിലെ ഫെറോ ദ്വീപിലെ രക്തരൂഷിതമായ ആചാരമാണ് തിമിംഗലക്കുരുതി.
ഉത്തര അത്ലാൻറിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപില്‍ ഗ്രിന്‍ഡഡ്രാപ് എന്നറിയപ്പെടുന്ന ആചാരത്തിെൻറ ഭാഗമായി ഓരോ വര്‍ഷവും ആയിരത്തോളം തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപ്നിവാസികള് കൊന്നൊടുക്കുന്നത്. ഇക്കുറി മേയ് 29നു മാത്രം 145 പൈലറ്റ് തിമിംഗലങ്ങളെയാണ് െകാന്നൊടുക്കിയത്. ഏഴു െവള്ള ഡോൾഫിനുകളെയും സര്‍ക്കാറിെൻറ മേല്‍നോട്ടത്തിലാണ് തിമിംഗലവേട്ട നടക്കുന്നതെന്നതും ശ്രദ്ധേയം. കൂടുതലും പൈലറ്റ് തിമിംഗലങ്ങളാണ് കൊന്നൊടുക്കപ്പെടുന്നത്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണ് കുരുതി.
മേയ്-ആഗസ്റ്റ് മാസങ്ങളില്‍ തിമിംഗലങ്ങള്‍ കൂട്ടമായി സഞ്ചരിക്കുന്ന പാത കണക്കാക്കിയാണ് തിമിംഗലവേട്ട. തിമിംഗലങ്ങളുടെ ഈ കൂട്ടക്കുരുതിക്കെതിരെ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. തിമിംഗലങ്ങളുടെ കൂട്ടക്കുരുതി അവയുടെ വംശനാശത്തിനിടയാക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ തിമിംഗലവേട്ട നടക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.