ലണ്ടൻ: ജാലിയൻവാലാബാഗ് കൂട്ടക്കുരുതിക്ക് ബ്രിട്ടൻ ഇന്ത്യയോട് മാപ്പപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വംശജനായ മുതിർന്ന എം.പി വീരേന്ദ്ര ശർമ ബ്രിട്ടീഷ് പാർലമെൻറിൽ പ്രമേയം അവതരിപ്പിച്ചു. ‘1919ലെ ജാലിയൻവാലാബാഗ് കൂട്ടക്കുരുതി’ എന്നപേരിലുള്ള പ്രമേയം ഇൗയാഴ്ച തുടക്കത്തിലാണ് അവതരിപ്പിച്ചത്. വിവിധ കക്ഷികളിൽപ്പെട്ട എട്ട് ബ്രിട്ടീഷ് എം.പിമാർ കൂടി പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്.
അതിക്രൂരവും പൈശാചികവുമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽനിന്ന് ബ്രിട്ടന് കൈകഴുകി രക്ഷപ്പെടാനാകില്ലെന്ന് ഇൗലിങ് സതാളിനെ പ്രതിനിധീകരിക്കുന്ന ലേബർ പാർട്ടി എം.പി കൂടിയായ ശർമ പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ അന്ത്യത്തിെൻറ തുടക്കം എന്നാണ് ജാലിയൻവാലാബാഗ് വിശേഷിപ്പിക്കപ്പെട്ടത്. ആ ദിനം വീണ്ടും സ്മരിക്കപ്പെടണം. പ്രതിനിധിസഭയും ബ്രിട്ടനിലെ പുതിയ തലമുറയും അതീവ ലജ്ജാകരമായ ആ സംഭവത്തെപ്പറ്റി അറിയണമെന്നും സഭ അതിൽ മാപ്പപേക്ഷിക്കണമെന്നും ശർമ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
1919ൽ അമൃത്സറിലെ ജാലിയൻവാലാബാഗിൽ ഒത്തുചേർന്ന നിരായുധരായ സ്വാതന്ത്ര്യസമര പോരാളികളെ കേണൽ ഡയറിെൻറ നേതൃത്വത്തിലെ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്തതാണ് ജാലിയൻവാലാബാഗ് സംഭവം. ആയിരത്തിലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആയിരത്തോളം േപർക്ക് പരിക്കേൽക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.