അങ്കാറ: ക്രിസ്മസ് അപ്പൂപ്പനായി കുട്ടികളുടെ മുന്നിലെത്തുന്ന സാന്തോേക്ലാസിേൻറതെന്നു കരുതുന്ന ശവക്കല്ലറ തുർക്കിയിൽ കണ്ടെത്തി. തുർക്കിയിലെ ദക്ഷിണ അൻറാല്യ മേഖലയിലെ സെൻറ് നികോളാസ് ചർച്ചിലെ ഗവേഷകർ നടത്തിയ ജിയോഫിസിക്കൽ സർവേയിൽ ആണ് ഇത് കണ്ടെത്തിയത്. തറക്കടിയിൽ ആർക്കും തൊടാനാവാത്തവിധത്തിൽ രഹസ്യമായാണ് ഇത് സ്ഥിതിചെയ്യുന്നത്. സാന്താേക്ലാസ് എന്ന പേരിൽ അറിയപ്പെടുന്ന െസൻറ് നികോളാസിെൻറ ഭൗതികദേഹം ഇതിൽ അടക്കം ചെയ്തതായി കരുതുന്നു. ഒമ്പതാം വയസ്സിൽ വൈദികനായ നികോളാസ്, പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റുവെന്നും എ.ഡി 343ാം വർഷം മരിച്ചുവെന്നും കരുതപ്പെടുന്നു.
11ാം നൂറ്റാണ്ടുവരെ നികോളാസിെൻറ ഭൗതികദേഹം മിറയിലെ പള്ളിയിൽ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസികൾ കരുതുന്നത്. 1087ൽ ക്രിസ്ത്യൻ വ്യാപാരികൾ ദക്ഷിണ ഇറ്റലിയിലെ ബാരിയിലേക്ക് നികോളാസിെൻറ ഭൗതികാവശിഷ്ടങ്ങൾ കടത്തി അവിടെയുള്ള ബസിലിക് ഡി സാൻ നികോളയിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
എന്നാൽ, ടർക്കിഷ് ഗവേഷകർ വാദിക്കുന്നത് വ്യാപാരികൾ കടത്തിക്കൊണ്ടുപോയത് നികോളാസിേൻറതെന്ന് തെറ്റിദ്ധരിച്ച് മറ്റാരുടെയോ ഭൗതികദേഹം ആയിരുന്നുവെന്നാണ്. ശവക്കല്ലറയുടെ യാഥാർഥ്യം വെളിപ്പെടാൻ മിറയിലെ പുരാതന െകട്ടിടത്തിെൻറ പര്യവേക്ഷണം വേണ്ടിവരും. കണ്ടെത്തൽ വലിയൊരു നേട്ടമാണെന്നും എന്നാൽ, ശരിക്കുള്ള ജോലി ഇനിയാണ് തുടങ്ങേണ്ടതെന്നും അൻറാലിയ സർവേയിങ് ആൻഡ് മോണിമെൻറ്സിെൻറ മേധാവി കെമിൽ കാരബയ്റം പറഞ്ഞു. അന്വേഷണം തുടർന്നാൽ ഒരുപക്ഷേ, നികോളാസിെൻറ ആരും സ്പർശിക്കാത്ത ഭൗതികദേഹം തന്നെ കണ്ടെത്താനായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തുമത വിശ്വാസികൾക്കിടയിൽ സെൻറ് നികോളാസിന് വൻ സ്ഥാനമാണുള്ളത്. മതത്തിലെ വിവിധ ധാരകൾക്കിടയിൽപോലും നികോളാസ് സർവസമ്മതനാണ്. ഉദാരതയും സമ്മാനങ്ങൾ നൽകാനുള്ള മനസ്സുമാണ് ഇദ്ദേഹത്തെ ക്രിസ്മസ് അപ്പൂപ്പൻ എന്ന സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചതത്രെ. യു.എസിലേക്ക് കുടിയേറിയ ഡച്ചുകാരിലൂടെയാവാം സാന്താേക്ലാസിന് ക്രിസ്മസ് അപ്പൂപ്പെൻറ രൂപം വന്നുചേർന്നതെന്നും കരുതപ്പെടുന്നു.
അൻറാലിയയിലെ നികോളാസ് ചർച്ച് അടുത്തിടെയായി ക്രിസ്ത്യൻ വിശ്വാസികളുടെ വിനോദ സഞ്ചാരത്തിെല പ്രധാന കേന്ദ്രമായി മാറിയിരുന്നു.
ഇപ്പോഴുള്ള കണ്ടെത്തൽ സ്ഥിരീകരിക്കപ്പെട്ടാൽ സന്ദർശകരെ വൻതോതിൽ ആകർഷിക്കാനാവുമെന്ന് കെമിൽ കാരബയ്റം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.