ലണ്ടൻ: അമേരിക്ക ലോകമൊട്ടുക്കും നടത്തിയ ചാരപ്രവർത്തനത്തിെൻറ ഞെട്ടിക്കുന്ന കഥകൾ ലോകത്തിനു മുന്നിലെത്തി ച്ച ആസ്ട്രേലിയക്കാരനായ ജൂലിയൻ അസാൻജ് ജയിലിൽ അതിഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാരുടെ സംഘം. ഏഴു വർഷം ലണ്ടനി ലെ എക്വഡോർ എംബസിയിലും പിന്നീട് അതി സുരക്ഷയുള്ള ബ്രിട്ടീഷ് ജയിലിലും തടവിലായ 48കാരനായ അസാൻജ് ഏതു നിമിഷവും രേ ാഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങാമെന്നാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടീലിന് ലോകത്തി െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 60ഓളം ഡോക്ടർമാർ അയച്ച തുറന്ന കത്തിൽ പറയുന്നത്.
യു.എസ് ചാരപ്പണി നിയമം ലംഘിച്ചതിനും കമ്പ്യൂട്ടറുകൾ ഹാക് ചെയ്തതിനും അമേരിക്കയിൽ 18 കേസുകളിൽ പ്രതി ചേർക്കപ്പെട്ട അസാൻജ് കടുത്ത മാനസിക പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. തോൾ വേദനയും പല്ലിെൻറ പ്രശ്നങ്ങളും അലട്ടുന്നത് വേറെ. ബെൽമാർഷ് ജയിലിൽനിന്ന് അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് പ്രതിനിധിസംഘം മുന്നറിയിപ്പ് നൽകി. യു.എസ്, ആസ്ട്രേലിയ, യു.കെ, സ്വീഡൻ, ഇറ്റലി, ജർമനി, ശ്രീലങ്ക, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഡോക്ടർമാരടങ്ങിയ സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്.
െപൻറഗൺ കമ്പ്യൂട്ടറിലെ രഹസ്യങ്ങൾ ചോർത്താനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ അമേരിക്കയിലേക്ക് നാടുകടത്തൽ നടപടിയുടെ വിചാരണക്കായി ആറു മാസങ്ങൾക്ക് മുമ്പ് വെസ്റ്റ്മിൻസ്റ്റർ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അസാൻജ് അവസാനമായി പുറംലോകം കണ്ടത്.
2010 ല്‍ യു.എസ് സര്‍ക്കാരിെൻറ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന അസാന്‍ജ് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിരുന്നു. 2019ൽ അഭയം നല്‍കാനുള്ള തീരുമാനം ഇക്വഡോര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഏപ്രിലിൽ അസാൻജിനെ മെട്രോപ്പൊലീറ്റന്‍ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
യു.എസിലേക്ക് നാടുകടത്തൽ ഭീഷണിയിലാണിപ്പോൾ അസാൻജ്. യു.എസിലെത്തി നിയമ നടപടികൾ നേരിട്ടാൽ ചുരുങ്ങിയത് 175 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.