ഹേഗ്: രാഖൈനിൽ റോഹിങ്ക്യൻ മുസ്ലിംകളെ സൈന്യം വംശഹത്യ നടത്തിയ സംഭവത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്ന വിചാരണയിൽ ഹാജരാകാൻ മ്യാന്മർ നേതാവ് ഓങ് സാൻ സൂചി ഹേഗിലെത്തി. റോഹിങ്ക്യൻ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സൂചിക്കെതിരെ വൻ പ്രതിഷേധവും നടക്കുന്നുണ്ട്. മൂന്നുദിവസം നീളുന്നതാണ് കോടതി നടപടികൾ.
കോടതിയിൽ സൈന്യത്തിെൻറ നടപടികൾ ന്യായീകരിക്കാനാണ് സൂചി ശ്രമിക്കുക. ഒരുകാലത്ത് ലോകവ്യാപകമായി മനുഷ്യാവകാശ പോരാട്ടത്തിെൻറ കാവൽമാലാഖയായി അവരോധിക്കപ്പെട്ട വനിതയാണ് സമാധാന നൊബേൽ ജേതാവുകൂടിയായ സൂചി. ആഫ്രിക്കൻ രാജ്യമായ ഗാംബിയ ആണ് മ്യാന്മറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്.
റോഹിങ്ക്യകൾക്കെതിരായ സൂചിയുടെ നിലപാടിൽ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കോടതിയിലേക്ക് പുറപ്പെടുന്നതിന് മുേന്നാടിയായി തലസ്ഥാനമായ നയ്പിഡാവിൽ നൂറുകണക്കിന് പേർ പങ്കെടുത്ത റാലി നടന്നു. സൂചിയുടെ ക്ഷണമനുസരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രിയും റാലിക്കെത്തിയിരുന്നു. സൂചിയുെട മുഖം പതിച്ച ടീ ഷർട്ടുകൾ അണിഞ്ഞ് തെരുവിൽ ഇറങ്ങിയവർ പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കി.
2017 ഒക്ടോബറിൽ മ്യാന്മറിലെ രാഖൈനിലെ സൈനിക അടിച്ചമർത്തലിൽ നൂറുകണക്കിന് റോഹിങ്ക്യകളാണ് കൊല്ലപ്പെട്ടത്. നിരവധി റോഹിങ്ക്യൻ സ്ത്രീകളെ സൈന്യം ബലാത്സംഗം ചെയ്യുകയും ചെയ്തു. എട്ടു ലക്ഷത്തോളം ആളുകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. കുടിയേറ്റക്കാരും മുസ്ലിം ജനസംഖ്യ വർധനയും സുരക്ഷാ ഭീഷണിയാണെന്ന് സൂചി അടുത്തിടെ പറഞ്ഞിരുന്നു.
മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ പട്ടാള നടപടിക്ക് സൂചി കൂട്ടുനിന്നതിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ സൂചിക്ക് നൽകിയ പരമോന്നത പുരസ്കാരം തിരിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.