ആസ്ട്രേലിയയുമായുള്ള സൈനിക സഹകരണം  ഇന്തോനേഷ്യ അവസാനിപ്പിച്ചു

ജകാര്‍ത്ത: ആസ്ട്രേലിയയുമായുള്ള സൈനിക സഹകരണം ഇന്തോനേഷ്യ അവസാനിപ്പിച്ചു. സൈനികരെ പരിശീലിപ്പിക്കുന്നതില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയതാണ് പിന്മാറ്റകാരണമെന്നാണ് വിവരം. ഇരു രാഷ്ട്രങ്ങളിലെയും സൈനിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

തീരുമാനം ആസ്ട്രേലിയന്‍ പ്രതിരോധമന്ത്രി മരീസെ പെയ്ന്‍ സ്ഥിരീകരിച്ചു. മറ്റു മേഖലകളിലുള്ള സഹകരണം തുടരും. ആസ്ട്രേലിന്‍ മയക്കുമരുന്നുകടത്തുകാരെ ഇന്തോനേഷ്യ തൂക്കിലേറ്റിയതും കുടിയേറ്റക്കാരെ ആസ്ട്രേലിയ ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചതും ബന്ധം വഷളാകാന്‍ കാരണമായിട്ടുണ്ടെന്ന്  റിപ്പോര്‍ട്ടുണ്ടായിരുന്നു. 2013ല്‍  ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് സുസിലോ യുധോയോനോയുടെ ഫോണ്‍ സംഭാഷണം ആസ്ട്രേലിയ ചോര്‍ത്തിയെന്നാരോപിച്ച് സൈനിക സഹകരണം അവസാനിപ്പിച്ചിരുന്നു. പിന്നീട് 2014ലാണ് ബന്ധം പുനസ്ഥാപിച്ചത്. 

Tags:    
News Summary - australia and indonasia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.