സിഡ്നി: 20 ലക്ഷത്തോളം പൂച്ചകളെ കൊന്നൊടുക്കാനൊരുങ്ങി ആസ്ട്രേലിയ. പൂച്ചകൾ ക്രമാതീ തമായി പെറ്റുപെരുകി പക്ഷികളേയും മറ്റു ചെറു ജീവികളേയും കൊന്നുതിന്നുന്നതിനെ തുടർന് നാണിത്. ആസ്ട്രേലിയൻ തെരുവുകളിൽ ഏകദേശം 60 ലക്ഷത്തോളം പൂച്ചകൾ ഉണ്ടെന്നാണ് കണക്ക്. അടുത്ത വർഷത്തോടെ ഇവയിൽ 20 ലക്ഷത്തെ ഇല്ലാതാക്കാനാണ് പരിപാടി.
പക്ഷികളേയും ഉരഗവര്ഗത്തിലുള്ള ജീവികളേയും പൂച്ചകള്‍ ഇരകളാക്കുന്നതിനെ തുടര്‍ന്ന് അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. പൂച്ചകളുടെ ശല്യം കാരണം ബ്രഷ് ടെയ്ല്ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാൻറികൂട്ട് എന്നീ എലികള്‍ വംശനാശഭീഷണി നേരിടുകയാണ്. പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില് മറ്റു ചെറുജീവജാലങ്ങള് നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസ്ട്രേലിയയില്‍ മാത്രം ഏതാണ്ട് 20 ഇനം സസ്തനികള്‍ വംശനാശഭീഷണിയുടെ വക്കിലാണ്.
2015ലാണ് ആസ്ട്രേലിയന്‍ സർക്കാർ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകളെ കൊല്ലാനുള്ള പദ്ധതി ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.