ആസ്​ട്രേലിയയിൽ ഭീകരാക്രമണ പദ്ധതി തകർത്തു; നാല്​ പേർ പിടിയിൽ

സിഡ്​നി: ആസ്​ട്രേലിയയിൽ വിമാനം ബോംബ്​ ​ഉപയോഗിച്ച്​ തകർക്കാനുള്ള തീവ്രവാദികളുടെ പദ്ധതി പൊലീസ്​ നിഷ്​ഫലമാക്കി. പ്രധാനമന്ത്രി മാൽക്കം ടേൺബുളാണ്​ ഇക്കാര്യം അറിയിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട്​ സിഡ്​നിയിൽ നടത്തിയ റെയ്​ഡിൽ നാല്​ പേർ അറസ്​റ്റിലായി.

ഭീകരക്രമണത്തിന്​ ചിലർ പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്​ ആസ്​ട്രേലിയൻ ഭീകരവിരുദ്ധ സേന സിഡ്​നിയിലെ സറെ ഹിൽസ്​, വില്ലി പാർക്ക്​. പഞ്ച്​ബൗൾ, ലേകേബ എന്നിവടങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇൗ പരിശോധനയിലാണ്​ ഭീകരർ പിടിയിലായത്​. ഇവരെ കുറിച്ച്​ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന്​ പൊലീസ്​ അറിയിച്ചു.

ഭീകരാക്രമണ ശ്രമമുണ്ടായ പശ്​ചാത്തലത്തിൽ രാജ്യാന്തര, ആഭ്യന്തര വിമാനത്താവളങ്ങളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

Tags:    
News Summary - Australia police 'foil terror plot to bring down plane'-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.