അങ്കാറ: സിറിയന്‍ നഗരമായ അലപ്പോയിലെ യുദ്ധക്കെടുതികള്‍ ട്വീറ്റുകളിലൂടെ ലോകത്തെ അറിയിച്ച ഏഴുവയസ്സുകാരി ബന അല്‍ആബിദ് തുര്‍ക്കിയിലത്തെി.
അങ്കാറയിലെ പ്രസിഡന്‍റിന്‍െറ വസതിയില്‍ സഹോദരനുമായി റജബ് ത്വയ്യിബ് ഉര്‍ദുഗാനൊപ്പം നില്‍ക്കുന്ന ഫോട്ടോയും അവള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അവളുടെ ട്വിറ്റര്‍ അക്കൗണ്ട് 3,25,000 പേരാണ് പിന്തുടരുന്നത്.
കിഴക്കന്‍ അലപ്പോയില്‍നിന്ന് പലായനം ചെയ്തയുടന്‍ ബനയുടെ കുടുംബത്തെ കണ്ടുപിടിക്കാന്‍ ഉര്‍ദുഗാന്‍ പ്രത്യേക പ്രതിനിധിയെ അയച്ചിരുന്നു. പ്രസിഡന്‍റിനെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷവതിയാണെന്നും അവള്‍ കുറിച്ചു. അലപ്പോയിലെ കുട്ടികളെ സംരക്ഷിക്കുന്നതിന് ഉര്‍ദുഗാന് നന്ദിപറഞ്ഞുകൊണ്ടുള്ള വിഡിയോയും അവള്‍ ട്വിറ്ററിലിട്ടു. ബനയുടെ കുടുംബം തുര്‍ക്കിയില്‍ താമസിക്കുമോ എന്ന കാര്യം വ്യക്തമല്ല. 28 ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ തുര്‍ക്കിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.