ആരോഗ്യനില മെച്ചപ്പെട്ടു; ബോറിസ്​ ജോൺസനെ ഐ.സി.യുവിൽനിന്ന് മാറ്റി

ലണ്ടൻ: കോവിഡ്​ ബാധിതനായി ലണ്ടനിലെ സ​െൻറ്​ തോമസ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ്​ പ്രധാനമന്ത് രി ബോറിസ്​ ജോൺസ​​െൻറ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസ്​ അറിയിച്ചു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ ഐ.സി.യുവിൽനിന്ന് മാറ്റി. എന്നാൽ ആശുപത്രിയിൽ തുടരും.

കോവിഡ്​ സ്​ഥിരീകരിച്ച്​ 10 ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു ജോൺസൺ. ആരോഗ്യനില മോശമായതിനെ തുടർന്ന്​ ഞായറാഴ്​ചയാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

മൂന്നു ദിവസം അദ്ദേഹം ഐ.സി.യുവിൽ കഴിഞ്ഞു.
പ്രധാനമന്ത്രിക്ക്​ ന്യൂമോണിയ ബാധിച്ചിട്ടില്ലെന്നും മെഡിക്കൽ സ്​റ്റാഫി​​െൻറ സഹായത്തോടെ എഴുന്നേൽക്കാനും നടക്കാനും സാധിക്കുന്നുണ്ടെന്നും വ​െൻറിലേറ്റർ ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - Boris Johnson out of intensive care but remains in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.