ലണ്ടൻ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ തെൻറ ജീവൻ രക്ഷിക്കാൻ ലിറ്ററു കണക്കിന് ഓക്സിജൻ നൽകിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സൺ ഓഫ് സൺഡെ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ജോൺസൺ മനസു തുറന്നത്. ലണ്ടനിലെ സെൻറ് തോമസ് ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.
‘‘വളരെ ദുർഘടം പിടിച്ച നിമിഷങ്ങളായിരുന്നു അത്. ഞാനത് നിഷേധിക്കുന്നില്ല. ചുരുങ്ങിയ ദിവസം കൊണ്ടാണ് ആരോഗ്യനില അത്രയധികം വഷളായത്. എെൻറ ജീവൻ രക്ഷിക്കാനുള്ള കഠിനപ്രയത്നത്തിലായിരുന്നു ഡോക്ടർമാർ. കോവിഡ് ബാധിച്ച് താൻ മരിച്ച് പോയാൽ എന്തുചെയ്യുമെന്നതിനെ കുറിച്ചുവരെ ഡോക്ടർമാർ ആലോചിച്ചിരുന്നു. രോഗമുക്തനായ താൻ ഭാഗ്യവാനാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
മാർച്ച് 27നാണ് ജോൺസന് കോവിഡ് ബാധിച്ചത്. രോഗത്തിെൻറ ചെറുലക്ഷണങ്ങൾ മാത്രം അനുഭവപ്പെട്ടതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിെന തുടർന്ന് ഏപ്രിൽ അഞ്ചിന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.