ലണ്ടൻ: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഉപാധികളോടെ സമ്പദ്വ്യവസ്ഥ തുറന്നുകൊടുക്കുന്ന പദ്ധതിയാണ് ജോൺസൺ പ്രഖ്യാപിച്ചത്. ഇതോടെ ബുധനാഴ്ച മുതൽ ബ്രിട്ടനിലെ ജനങ്ങൾക്ക് കൂടുതൽ ഇളവുകൾ ലഭിക്കും.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഓഫീസുകളിലേക്ക് മടങ്ങാമെന്ന് ജോൺസൺ അറിയിച്ചു. എന്നാൽ, പൊതുഗതാഗതം ഒഴിവാക്കണം. അഞ്ച് ഘട്ടമായി ലോക്ഡൗൺ പൂർണമായി പിൻവലിക്കും. ഇതിെൻറ അടുത്ത ഘട്ടം ജൂൺ ഒന്നിന് മുമ്പായി ഉണ്ടാകും. ഈ ഘട്ടത്തിൽ വിദ്യാലയങ്ങൾ ഭാഗികമായി തുറക്കും.
ജൂലൈ ഒന്നിന് ശേഷം ചില പൊതു ഇടങ്ങൾ തുറന്നു കൊടുക്കുെമന്നും ഹോട്ടലുകൾക്ക് അനുമതി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കൂടുതൽ പിഴ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനിൽ കോവിഡ് 19 രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നിരുന്നു. 31,855 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.