ലണ്ടൻ: മുൻ വിദേശകാര്യ സെക്രട്ടറിയും ബ്രെക്സിറ്റ് അനുകൂലിയുമായ ബോറിസ് ജോൺസൺ ബ്രിട്ടെൻറ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. സ്ഥാനമൊഴിയുന്ന തെരേസ മേയ് ബേ ാറിസിന് ഊഷ്മള സ്വാഗതം നേർന്നു. ഭർത്താവ് ഫിലിപ്പിനൊപ്പമാണ് മേയ് വിടവാങ്ങൽ പ്രസംഗം നടത്തിയത്. കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ മികച്ച വിജയം നേടിയതോടെയാണ് പ്രധാനമന്ത്രിപദത്തിലേക്കുള്ള ബോറിസിെൻറ വഴി തെളിഞ്ഞത്. ഒക്ടോബർ 31നകം ബ്രെക്സിറ്റ് കുരുക്കഴിച്ച് ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് മോചിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് മുൻ ലണ്ടൻ മേയർ കൂടിയായ ബോറിസ് പ്രഖ്യാപിച്ചു.
അതേസമയം കുറഞ്ഞ സമയത്തിനുള്ളിൽ കരാറില്ലാതെയുള്ള ബ്രെക്സിറ്റിനാണ് വഴിയൊരുക്കുകയെന്ന ആശങ്ക പ്രതിപക്ഷമായ ലേബർ പാർട്ടി പങ്കുവെച്ചു. കരാറില്ലാതെയുള്ള പിൻവാങ്ങലിന് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽതന്നെ എതിർപ്പാണ്. ബോറിസ് തെരഞ്ഞെടുക്കപ്പെട്ടതോടെ ചാൻസലർ ഫിലിപ്പ് ഹാമണ്ട്, ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗ്വോയ്ക്ക്, അന്താരാഷ്ട്ര വികസന സെക്രട്ടറി റോറി സ്റ്റെവാർട് തുടങ്ങിയവർ രാജിപ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.