ലണ്ടൻ: യൂറോപ്യൻ യൂനിയൻ ബാന്ധവം ഔദ്യോഗികമായി അവസാനിപ്പിച്ച് ബ്രക്സിറ്റ് യാഥാ ർഥ്യമാക്കിയ ബ്രിട്ടീഷ് തീരുമാനത്തിന് രാജ്ഞിയുടെ അംഗീകാരം. രാജ്യത്തിെൻറ അധിപ എന്ന സ്ഥാനം വഹിക്കുന്ന എലിസബത്ത് രാജ്ഞി, വ്യാഴാഴ്ച ഒപ്പുവെച്ച് ബിൽ നിയമമായതോ ടെ അന്തിമ പിൻവാങ്ങൽ നടപടിയുമായി ബ്രിട്ടന് മുന്നോട്ടുപോകാം. ബിൽ പാർലമെൻറിെൻറ അംഗീകാരം നേടിയതിനു പിന്നാലെയാണ് രാജ്ഞി അംഗീകാരം നൽകിയത്.
വെള്ളിയാഴ്ച ബ്രസൽസിൽ രണ്ട് ഉന്നത ഇ.യു ഉദ്യോഗസ്ഥർ വേർപിരിയൽ കരാറിൽ ഒപ്പുവെക്കും. ബ്രക്സിെൻറ ശക്തനായ വക്താവായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വരുംദിവസങ്ങളിൽ കരാറിൽ ഒപ്പുവെക്കും.
‘ഒരിക്കലും മറികടക്കില്ലെന്ന് ആശങ്കപ്പെട്ടിരുന്ന ബ്രക്സിറ്റ് അതിർവരമ്പ് നാം കടന്നിരിക്കുന്നു’ എന്നായിരുന്നു, പിൻവാങ്ങൽ ബില്ലിന് അംഗീകാരം നേടിയെടുക്കേവ, ബോറിസ് ജോൺസൺ ബുധനാഴ്ച പാർലമെൻറിൽ പറഞ്ഞത്.
യൂറോപ്യൻ യൂനിയനിൽനിന്ന് വേർപിരിയാനുള്ള ഹിതപരിശോധന ബ്രിട്ടനിൽ 2016ലാണ് നടന്നത്. 51.9 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണമെന്നും 48.1 ശതമാനം പേർ മറിച്ചും വിധിയെഴുതുകയായിരുന്നു. അന്നുതൊട്ട് അരങ്ങേറിയ നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ബ്രക്സിറ്റ് യാഥാർഥ്യമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.