ബ്രെക്​സിറ്റ്​ ബിൽ സമയക്രമത്തിന്​ എം.പിമാര​ു​െട പിന്തുണയില്ല

ലണ്ടൻ: ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസ​​െൻറ ബ്രെക്​സിറ്റ്​ ബിൽ മൂന്നു​ ദിവസത്തിനകം പാർലമ​െൻറിൽ അവ തരിപ്പിച്ച്​ പരിശോധിക്കാനുള്ള നിർദേശം എം.പിമാർ തള്ളി. നേരത്തേ പാർലമ​െൻറ്​ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും വളരെ കുറഞ്ഞ സമയക്രമത്തെയാണ്​ ഇപ്പോൾ എം.പിമാർ എതിർക്കുന്നത്​.

എം.പിമാർ ബ്രെക്​സിറ്റ്​ പദ്ധതി ‘വൈകിപ്പിക്കാൻ’ വോട്ട്​ ചെയ്യുകയാണെന്നും ഇത്​ നിരാശജനകമാണെന്നും​ പ്രധാനമന്ത്രി പാർലമ​െൻറിൽ പറഞ്ഞു. ഇപ്പോൾ ബ്രിട്ടൻ കൂടുതൽ അനിശ്ചിതത്വം നേരിടുകയാണ്​. യൂറോപ്യൻ യൂനിയൻ നേതാക്കളുമായി സംസാരിച്ച്​ ഭാവി കാര്യങ്ങൾ തീരുമാനിക്കും. ഈ മാസം അവസാനംതന്നെ ബ്രെക്​സിറ്റ്​ നടപടികൾ പൂർത്തിയാക്കാനുള്ള നയം നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Brexit bill 'in limbo' as MPs reject timetable - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.