ലണ്ടൻ: ബ്രിട്ടനിൽ ബ്രെക്സിറ്റിനെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കുന് നതിന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു. അധികാരത്തിലെത്തിയാൽ കരാറിൻമേൽ യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച ന ടത്തി പരിഹാരം കാണുമെന്നും കോർബിൻ വ്യക്തമാക്കി.
സുപ്രധാനമായൊരു വിഷയത്തിൽ സർക്കാറിന് നിയമനിർമാണത്തിന് സാധിക്കുന്നില്ലെങ്കിൽ ഉടൻ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് അഭികാമ്യം. തെരഞ്ഞെടുപ്പ് എന്നത് ഏറ്റവും സുതാര്യമായ മാർഗം മാത്രമല്ല, ജനാധിപത്യപരമായ പ്രക്രിയകൂടിയാണ്. അതുവഴി വിജയിക്കുന്ന പാർട്ടിക്ക് യൂറോപ്യൻ യൂനിയനുമായി ചർച്ചക്ക് അവസരം ലഭിക്കും.
പാർലമെൻറിെൻറ പിന്തുണയോടെ ബ്രിട്ടന് ഏറ്റവും അനുഗുണമായ കരാർ നടപ്പാക്കാനും സാധിക്കും. തെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടാകാത്ത പക്ഷം രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധനക്ക് സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും കോർബിൻ കൂട്ടിച്ചേർത്തു. കരാറിൻമേൽ മേയ് സർക്കാർ ചൊവ്വാഴ്ച പാർലമെൻറിൽ വോെട്ടടുപ്പ് നേരിടാനിരിക്കെയാണ് കോർബിെൻറ ആവശ്യം.
അതേസമയം, ബ്രെക്സിറ്റ് കരാറിൽ നിലവിലെ ധാരണകളിൽ മാറ്റം വരുത്തിയുള്ള ചർച്ചകൾക്ക് തയാറല്ലെന്ന് യൂറോപ്യൻ യൂനിയൻ അറിയിച്ചിരുന്നു. 2015 ജൂണിൽ നടന്ന ഹിതപരിശോധനയിലാണ് ബ്രിട്ടീഷ് ജനത യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.