ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോർബിനും തമ്മി ൽ നടന്ന ബ്രെക്സിറ്റ് ചർച്ച സമവായത്തിലെത്താതെ പിരിഞ്ഞു. ജൂണിൽ പ്രധാനമന്ത്രിപദത ്തിൽനിന്ന് രാജിവെക്കുമെന്ന് മേയ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ചർച്ച ന ടന്നത്.
യൂറോപ്യൻ യൂനിയൻ വിടുന്നതിനായി കൂടിയാലോചനകളിലൂടെ കരാറിലെത്തണമെന്നാവശ്യപ്പെട്ട് കോർബിൻ മേയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ, ഇത്തരമൊരു കരാർ മുന്നോട്ടുവെക്കാൻ കഴിയുന്നില്ല എന്നത് സർക്കാറിെൻറയും ഭരണകക്ഷിയുടെയും പരാജയമാണ് തെളിയിക്കുന്നത്. ബ്രെക്സിറ്റിനായി ഒക്ടോബർ 31വരെയാണ് യൂറോപ്യൻ യൂനിയൻ ബ്രിട്ടന് സമയം അനുവദിച്ചിരിക്കുന്നത്. യൂറോപ്യൻ യൂനിയനുമായി സാധാരണ രീതിയിലുളള കസ്റ്റംസ് കരാർ പിന്തുടരാനാണ് ലേബർ പാർട്ടിയുടെ താൽപര്യം. അങ്ങനെ വന്നാൽ ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടന് യൂറോപ്യൻ രാജ്യങ്ങളുമായി വ്യാപാരബന്ധം നടത്താൻ സാധിക്കും.
ജൂണിൽ മേയ് ബ്രെക്സിറ്റ് കരാറിൽ വോട്ടെടുപ്പ് നടത്തുെമന്ന് അറിയിച്ചെങ്കിലും പിന്തുണക്കേണ്ടതില്ലെന്നാണ് ലേബർ പാർട്ടിയിലെ ചില അംഗങ്ങളുടെ തീരുമാനം.ബ്രെക്സിറ്റ് വിഷയത്തിൽ വീണ്ടും ഹിതപരിശോധന നടത്തണമെന്നാണ് ലേബർ പാർട്ടിയുടെ ആവശ്യം. എന്നാൽ, ഇത് പ്രായോഗികമല്ലെന്നാണ് മേയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.