ലണ്ടൻ: ബ്രെക്സിറ്റ് കരാർ നടപ്പാക്കുന്നതിെൻറ മുന്നോടിയായി സുപ്രധാന വോട്ടെടുപ്പിന് ബ്രിട്ടീഷ് പ്ര ധാനമന്ത്രി തെരേസെ മേയുടെ നീക്കം വീണ്ടും പാളി. വ്യാഴാഴ്ച പാർലമെൻറിനെ അഭിമുഖീകരിച്ച പ്രധാനമന്ത്രിബ്രെക്സി റ്റിൽ വീണ്ടും ഹിതപരിശോധന വേണോയെന്ന് തീരുമാനിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.
എന്നാൽ, താൻ തയാറാക്കിയ െബ്രക്സിറ്റ് കരാർ സംബന്ധിച്ച വോട്ടെടുപ്പിന് തയാറായാൽ മാത്രമെന്ന നിബന്ധന വെച്ചതോടെ പ്രതിപക്ഷം എതിർത്തു. പാർലമെൻറിൽ ഒരിക്കൽക്കൂടി പരാജയപ്പെട്ട തെരേസ മേയ് അധികാരമൊഴിയാൻ വിസമ്മതിക്കുന്നതും കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
2016ൽ ബ്രെക്സിറ്റ് ഹിതപരിശോധനക്കു പിന്നാലെ അധികാരത്തിലെത്തിയ തെരേസ മേയ് ഇതേ വിഷയത്തിൽ നിരവധി തവണയാണ് പാർലമെൻറിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ടത്. ഒടുവിൽ രണ്ടാം ഹിതപരിശോധനക്ക് അവർ സമ്മതിച്ചെങ്കിലും സ്വന്തം പാർട്ടിയിൽതന്നെ എതിർപ്പുയർന്നത് മേയുടെ നില അപകടത്തിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.