ബ്രെ​ക്​​സി​റ്റ്​: ബ്രി​ട്ടീ​ഷ്​ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ആ​സ്​​ഥാ​നം യൂ​റോ​പ്പി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ നി​ർ​ദേ​ശം

ലണ്ടൻ: ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ വ്യോമപരിധിയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് വിമാനക്കമ്പനികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യൂറോപ്യൻ യൂനിയൻ മേധാവി രംഗത്ത്.

അങ്ങനെ ആഗ്രഹിക്കുന്നപക്ഷം ബ്രിട്ടനിൽനിന്നുള്ള ഇൗസി െജറ്റ്, റ്യാൻ എയർ തുടങ്ങിയ വിമാനക്കമ്പനികളുടെ ആസ്ഥാനങ്ങൾ മാറ്റണെമന്നും കമ്പനികളുടെ  ഒാഹരികൾ ഇ.യു പൗരന്മാർക്ക് വിൽക്കണമെന്നുമാണ് നിർദേശം. ബ്രെക്സിറ്റിനുശേഷം ബ്രിട്ടീഷ് വിമാനങ്ങൾക്ക് യൂറോപ്പിനകത്ത് സർവിസ് നടത്താൻ കഴിയില്ല.  സാമ്പത്തികബാധ്യതയോർത്ത് ഭൂരിഭാഗം ബ്രിട്ടീഷ് വിമാനക്കമ്പനികളും ബ്രെക്സിറ്റോടെ അവരുടെ ആസ്ഥാനം യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറ്റാൻ നിർബന്ധിതരാകും. നിലവിൽ ഇൗസി ജെറ്റി​െൻറ 84 ശതമാനം ഒാഹരികളും ഇ.യു പൗരന്മാർക്കാണ്. ബ്രെക്സിറ്റോടെ അത് 49 ശതമാനമായി കുറയും.

Tags:    
News Summary - brexit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.