ലണ്ടന്‍: ലോക്ഡൗണ്‍ എടുത്തു കളയാനുള്ള വിവിധ പദ്ധതികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നതിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. കഴിഞ്ഞ ദിവസം മരിച്ചവരില്‍ 35 വയസ്സുകാരന്‍ മുതല്‍ 101കാരന്‍ വരെ ഉൾപെടുന്നു. ഏഴ് മരണം മാത്രമാണ് ഇന്നലെ ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മിഡ് ലാന്‍ഡ് പ്രദേശങ്ങളില്‍ കൊറോണ മരണം വര്‍ധിക്കുകയാണ്. ലണ്ടനേക്കാള്‍ ആറിരട്ടി മരണമാണ് മിഡ്ലാന്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വെള്ളിയാഴ്ച 324 പേരെയും വ്യാഴാഴ്ച 377 പേരെയുമാണ് കോവിഡ് കവർന്നു. പുതിയതായി 2095 പേർ വൈറസ് ബാധിതരായത്. ആകെ 271,222 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
ദിവസം ഏകദേശം 1 ലക്ഷം പേരിലാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. അതില്‍ 4 മുതൽ 5 ശതമാനം പേര്‍ക്ക് പോസിറ്റീവ് ആകുകയാണ്.
മരണ സംഖ്യയും ദിവസേനെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും വർധിക്കുമ്പോൾ ലോക്ഡൗൺ എടുത്തുകളയാനുള്ള സര്‍ക്കാറിന്‍റെ ശ്രമങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.