വിജയ് മല്യയെ ഇന്ത്യക്ക്​ കൈമാറാമെന്ന്​ ബ്രിട്ട​ൻ

ലണ്ടൻ: സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട 63കാരനായ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക്​ കൈമാറാമെന്ന്​ ബ്രിട്ടൻ. മല്യയെ കൈമാറാനുള്ള ലണ്ടൻ വെസ്​റ്റ്​ മിനിസ്​റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ്​ ജാവിഡ്​ അംഗീകരിച്ചു. മല്യയുടെ കൈമാറ്റ നടപടി ആരംഭിക്കാൻ കോടതി സ്​റ്റേറ്റ് സെക്രട്ടറിക്ക് നിർദേശം നൽകി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയാക്കണമെന്ന എൻഫോഴ്സ്മ​​െൻറ് ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തിക തട്ടിപ്പു കേസിൽ അന്തിമവിധിക്ക്​ കാക്കാതെ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാം.

ഇന്ത്യയിൽ ഒമ്പതിനായിരം കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയാണ്​ മല്യ രാജ്യംവിട്ടത്​. ഇയാളെ ഇന്ത്യക്ക്​ വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടൻ കോടതി അംഗീകരിച്ചിരുന്നു.

Tags:    
News Summary - britain ready to hand over vijay mallya to india -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.