ലണ്ടൻ: ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരനായ ജോർജ് രാജകുമാരൻ െഎ.എസ് ഭീകരരുടെ ഹിറ്റ്ലിസ്റ്റിൽ. െഎ.എസ് വൃത്തങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്ചെയ്ത കുറിപ്പിൽനിന്നാണ് മാധ്യമങ്ങൾക്ക് വിവരം ലഭിച്ചത്. ലിസ്റ്റിൽ മൂന്നാമതായാണ് നാലുവയസുള്ള ജോർജിെൻറ പേരുള്ളത്.
കെൻസിങ്ടൺ കൊട്ടാരത്തിന് സമീപത്തുള്ള സ്കൂളിൽ കഴിഞ്ഞമാസം പ്രൈമറി ക്ലാസിൽ പഠനം തുടങ്ങിയതാണ് ജോർജ്. ‘സ്റ്റാർ ഒാൺ സൺഡെ’ എന്ന ബ്രിട്ടീഷ് ടാബ്ലോയിഡ് പത്രമാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
അറബി ഭാഷയിലാണ് കുറിപ്പുള്ളത്. ‘‘വെടിയൊച്ചകളോടെ യുദ്ധം കടന്നുവരുേമ്പാൾ നാം വിശ്വസിക്കില്ല. എതിരാളികൾ പിൻമാറണമെന്നാണ് ആഗ്രഹിക്കുന്നത് ’’എന്നാണ് ജോർജിെൻറ ചിത്രത്തിനൊപ്പമുള്ള സേന്ദശത്തിലുള്ളത്. ടെലിഗ്രാം വഴിയാണ് െഎ.എസ് സന്ദേശം പുറത്തുവിട്ടത്. ബ്രിട്ടീഷ് ഇൻറലിജൻസ് വിഭാഗം െഎ.എസിെൻറ സന്ദേശങ്ങൾ പിന്തുടരുന്നുണ്ട്. രാജകുടുംബത്തിന് എല്ലാവിധ സുരക്ഷയും നൽകുമെന്ന് പൊലീസ് അറിയിച്ചു. സ്കൂളിൽ സുരക്ഷ സംവിധാനങ്ങൾ ക്രമീകരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.