ലണ്ടൻ: ഐ.ക്യൂ ലെവലിൽ ആല്‍ബര്‍ട്ട് ഐൻസ്റ്റൈനെ പിന്നിലാക്കി ബ്രിട്ടനില്‍നിന്നുള്ള ഒഫീലിയ മോര്ഗന് എന്ന മൂന്നുവയസ്സുകാരി. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഐ.ക്യൂവുള്ള വ്യക്തിയായി കണക്കാക്കിയിരിക്കുന്നത് ആല്‍ബര്‍ട്ട് ഐൻസ്റ്റൈനെയാണ്. ആ റെേക്കാഡാണ് ഒഫീലിയ തകർത്തത്.
എട്ടാം മാസം മുതല്‍ സംസാരിച്ചു തുടങ്ങിയ ഒഫീലിയ വളരെ പെട്ടെന്നുതന്നെ അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കി. ഒരു വയസ്സിന് മുമ്പുതന്നെ പലകാര്യങ്ങളും മനപ്പാഠമായിരുന്നു. അമ്മയാണ് മകളുടെ ഈ പ്രത്യേകതകള്‍ ആദ്യം മനസ്സിലാക്കിയത്. പിന്നീട് വിദഗ്ധരുടെ നിർദേശമനുസരിച്ച് നടത്തിയ ഐ.ക്യൂ ടെസ്റ്റിലാണ് ഒഫീലിയയുടെ ഐ.ക്യൂ ലെവൽ ആൽബർട്ട് ഐൻസ്റ്റൈനെക്കാൾ കൂടുതലാണെന്ന് തെളിഞ്ഞത്.
ഐ.ക്യൂ ടെസ്റ്റിൽ 171 സ്കോറാണ് ഒഫീലിയ നേടിയത്. ഐ.ക്യൂ ലെവലിൽ മുൻപന്തിയിൽനിന്നിരുന്ന 11കാരന് അർണവ് ശർമയുടെയും 12കാരന് രാഹുലിെൻറയും റെക്കോഡ് ഭേദിച്ചാണ് മുന്നിലെത്തിയത്. ഇവരുടെ സ്കോര്‍നില 162 ആയിരുന്നു. ഇതോടെ, ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഐ.ക്യൂ സൊസൈറ്റിയായ മെന്‍സയിലെ അംഗമായിരിക്കുകയാണ് ഒഫീലിയ. പുസ്തകങ്ങള്‍, കമ്പ്യൂട്ടര്എന്നിവയുമായാണ് കൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.