ലണ്ടൻ: സിറിയയിലും ഇറാഖിലും ഭീതി വിതച്ച ഇസ്ലാമിക് സ്റ്റേറ്റിെൻറ ഏറ്റവും ‘പ്രശ സ്തനായ’ ബന്ദി ജോൺ കാൻറ്ലി ജീവിച്ചിരിപ്പുണ്ടാകാമെന്ന് നിഗമനം. കാൻറ്ലി ഇപ്പോഴ ും െഎ.എസിെൻറ പിടിയിലുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് ബ്രിട്ടീഷ് സുരക്ഷാകാര്യ മന്ത്രി ബെൻ വാലസ് പറഞ്ഞു. പൗരന്മാരെ ബന്ദികളാക്കി വിലപേശുന്നവർക്ക് ബ്രിട്ടൻ മോചനദ്രവ്യം നൽകാറില്ലെന്നും സമാന നിലപാട് സ്വീകരിക്കാൻ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൻറ്ലി ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷക്ക് അടിസ്ഥാനമെന്തെന്ന ചോദ്യത്തോട് പ്രതികരിക്കാൻ മന്ത്രി തയാറായില്ല. 2012ൽ സിറിയയിൽ വെച്ച് െഎ.എസിെൻറ പിടിയിൽ അകപ്പെട്ട ബ്രിട്ടീഷ് മാധ്യമപ്രവർത്തകനാണ് ജോൺ കാൻറ്ലി. സിറിയൻ ആഭ്യന്തര യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കാൻറ്ലിയെ ഭീകരസംഘം തട്ടിെക്കാണ്ടുപോയത്. തുടർന്ന് െഎ.എസിെൻറ നിരവധി പ്രചാരണ വിഡിയോകളിൽ കാൻറ്ലി പ്രത്യക്ഷപ്പെട്ടിരുന്നു. തടവുകാർക്കുള്ള െഎ.എസിെൻറ കുപ്രസിദ്ധമായ ഒാറഞ്ച് ജംപ്സ്യൂട്ടിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം അവരുെട പ്രസ്താവനകൾ വായിച്ചു.
െഎ.എസ് നിയന്ത്രണത്തിലുള്ള മേഖലകളിൽനിന്ന് ഭീകരസംഘത്തിനുവേണ്ടി റിപ്പോർട്ടും ചെയ്തിരുന്നു. സഖ്യസേനയുടെ നേതൃത്വത്തിൽ ഇറാഖിലെ മൂസിൽ പട്ടണം മോചിപ്പിക്കാനുള്ള പോരാട്ടത്തിനിടെ കാൻറ്ലി കൊല്ലപ്പെട്ടതായി 2017 ൽ ഇറാഖി മാധ്യമങ്ങൾ സൂചിപ്പിച്ചിരുന്നു. മാസങ്ങൾക്കുശേഷം െഎ.എസ് അംഗമായ ഒരു ഫ്രഞ്ച് പൗരൻ ‘പാരിസ് മാച്ചി’ന് നൽകിയ അഭിമുഖത്തിൽ കാൻറ്ലിയെ റഖയിൽ വെച്ച് ജീവനോടെ കണ്ടതായി പറഞ്ഞു.
കഴിഞ്ഞ മാസം സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (എസ്.ഡി.എഫ്) സമാനമായ റിപ്പോർട്ട് നൽകി. സിറിയയിലെ ദെയ്ർ എസോറിൽ കാൻറ്ലി ഉണ്ടാകാനിടയുണ്ടെന്നാണ് എസ്.ഡി.എഫിെൻറ മുതിർന്ന സംഘാംഗം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.