ലണ്ടൻ: ലൈംഗിക പീഡനക്കേസുകളിൽ പുനരന്വേഷണം നടത്തുകയാണെങ്കിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ സ്വീഡനു കൈമാറണമെന്ന് ബ്രിട്ടീഷ് എം.പിമാർ. ഇക്കാര്യം ആവശ്യപ്പെട്ട് 70 എം.പിമാർ ഒപ്പുവെച്ച കത്ത് പാർലമെൻറിനു നൽകുകയും ചെയ്തു.
കത്തിൽ ഒപ്പുവെച്ചത് കൂടുതലും ലേബർ പാർട്ടി എം.പിമാരാണ്. ലൈംഗികാരോപണക്കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടന്നോയെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. എക്വഡോർ എംബസിയിലെത്തി അസാൻജിനെ ചോദ്യംചെയ്യാൻ സാധിക്കാതെ വന്നപ്പോഴാണ് സ്വീഡൻ രണ്ടു വർഷം മുമ്പ് കേസന്വേഷണം അവസാനിപ്പിച്ചത്.
വ്യാഴാഴ്ചയാണ് ബ്രിട്ടനിലെ എക്വഡോർ എംബസിയിൽനിന്ന് അസാൻജിനെ അറസ്റ്റ് ചെയ്തത്. ഏഴു വർഷമായി നൽകിയ അഭയം എക്വഡോർ പിൻവലിച്ചതിനെ തുടർന്നാണ് അറസ്റ്റ് സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.