പൗരത്വ ഭേദഗതിക്കെതിരെ ഇ.യു പ്രമേയം; ആഭ്യന്തര പ്രശ്നമെന്ന് ഇന്ത്യ

ബ്രസൽസ് / ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയങ്ങൾ യൂറോപ്യൻ യൂനിയൻ പാർലമെന്‍റ് ചർച്ച ചെയ്യാനൊരുങ് ങുന്നു. ആറിൽ അഞ്ച് പ്രമേയങ്ങളും നരേന്ദ്ര മോദി സർക്കാറിന്‍റെ നടപടിയെ രൂക്ഷമായി വിമർശിക്കുന്നതാണ്. അതേസമയം, യൂറ ോപ്യൻ യൂനിയന്‍റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്തെത്തി.

ലോകത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി സൃഷ ്ടിക്കുന്നതാണ് ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമമെന്ന് യൂറോപ്യൻ യൂനിയൻ പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്. അപകടകരമ ായ മാറ്റം എന്നും ഇന്ത്യൻ സർക്കാറിന്‍റെ നടപടിയെ വിശേഷിപ്പിക്കുന്നു. അടുത്താഴ്ച വോട്ടിനിടുന്ന പ്രമേയത്തിന് 26 രാജ്യങ്ങളിൽനിന്നുള്ള 154 എം.പിമാരുടെ പിന്തുണയുണ്ട്.

ആകെ ആറ് പ്രമേയങ്ങളാണ് യൂറോപ്യൻ യൂനിയനിൽ അവതരിപ്പിക്കുന്നത്. ഇതിൽ ഒരു പ്രമേയം മാത്രം പൗരത്വ നിയമത്തെ പിന്തുണക്കുന്നതാണ്. പിന്തുണക്കുന്ന പ്രമേയവും പക്ഷേ, പൗരത്വ നിയമ പ്രക്ഷോഭങ്ങൾക്കെതിരായ സുരക്ഷാ സേനയുടെ അമിത ബലപ്രയോഗത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

ബുധനാഴ്ചയും വ്യാഴാഴ്ചയുമായി പ്രമേയങ്ങൾ അവതരിപ്പിക്കപ്പെടുമെന്നും ചർച്ചയും വോട്ടെടുപ്പും നടക്കുമെന്നുമാണ് റിപ്പോർട്ട്.

യൂറോപ്യൻ യൂനിയന്‍റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. പ്രമേയം അവതരിപ്പിക്കുന്നതിൽ പുനരാലോചന വേണമെന്ന് ഇന്ത്യ യൂറോപ്യൻ യൂനിയനോട് ആവശ്യപ്പെട്ടു. പൗരത്വ നിയമ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് യൂറോപ്യൻ യൂനിയൻ നീക്കത്തിനോട് കേന്ദ്ര സർക്കാർ വൃത്തങ്ങളിലെ പ്രതികരണം. പാർലമെന്‍റിന്‍റെ ഇരു സഭകളിലും ചർച്ചകൾക്കും ജനാധിപത്യ നടപടിക്രമങ്ങൾക്കും ശേഷമാണ് നിയമം നിലവിൽ വന്നതെന്നാണ് ഇന്ത്യൻ വാദം. ​

മാർച്ച് 13ന് ബ്രസൽസിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് ഇന്ത്യക്കെതിരായ പ്രമേയം വന്നിരിക്കുന്നത്.

Tags:    
News Summary - CAA resolution European Parliament india against it-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.