ടൊറേൻറാ: ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഏറെ ഉപകാരമാകുന്ന രീതിയിൽ കാനഡ സ്റ്റുഡൻറ് വിസ അനുമതിക്കുള്ള നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കി. ഇന്ത്യയിൽനിന്ന് പഠനാവശ്യാർഥം കാനഡയിലേക്ക് വിദ്യാർഥികൾ ധാരാളമായി ചേക്കേറുന്നത് കണക്കിലെടുത്ത് വിസ അനുവദിക്കാനുള്ള സമയം 60 ദിവസത്തിൽനിന്ന് 45 ആക്കി കുറച്ചിരിക്കുകയാണ്.
സാമ്പത്തികഭദ്രതയും അക്കാദമികമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ ഉതകുന്ന ഭാഷാ അഭിരുചിയും കൈവശമുള്ള വിദ്യാർഥികൾക്ക് കാനഡ പുതുതായി അവതരിപ്പിച്ച ‘സ്റ്റുഡൻറ് ഡയറക്ട് സ്ട്രീം’ (എസ്.ഡി.എസ്) വഴി അപേക്ഷിക്കാവുന്നതാണ്. നേരത്തേയുണ്ടായിരുന്ന സ്റ്റുഡൻറ് പാർട്നേഴ്സ് േപ്രാഗ്രാം (എസ്.പി.പി) കൂടുതൽ കാലതാമസം എടുക്കുന്നതും 40 കോളജുകളിൽ മാത്രം പഠന അനുവാദം നൽകുന്ന രീതിയിലുമായിരുന്നു. എന്നാൽ, ജൂണിൽ അവതരിപ്പിച്ച എസ്.ഡി.എസ് പ്രകാരം കാനഡയിലെ ഏറ്റവും മികച്ച അക്കാദമിക സ്ഥാപനങ്ങളിൽ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുങ്ങും. എസ്.ഡി.എസ് പ്രകാരം വിദ്യാർഥിക്ക് ആദ്യ സെമസ്റ്ററിെൻറ ട്യൂഷൻ ഫീ അടക്കേണ്ടതിനൊപ്പം 10,000 കനേഡിയൻ ഡോളറിെൻറ നിക്ഷേപ ബാങ്ക് ഗാരൻറിയും ആവശ്യമാണ്.
ഇവിടത്തെ പഠനം കഴിഞ്ഞ ഉടനെ ജോലി ലഭിക്കുന്നുവെന്നതുതന്നെയാണ് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. കാനഡയിൽ സ്ഥിര താമസത്തിനും പൗരത്വത്തിനുമുള്ള സ്കോർ ഉയർത്തുന്നതിനും ഇവിടത്തെ പഠനം സഹായിക്കും.
യു.കെയിലും യു.എസിലും വിസകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതും കാനഡ വിസക്ക് പ്രിയമേറാൻ കാരണമാണ്. കണക്കുകൾപ്രകാരം 83,410 ഇന്ത്യൻ വിദ്യാർഥികളാണ് കഴിഞ്ഞ വർഷം കനേഡിയൻ വിസ സ്വന്തമാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് 58 ശതമാനത്തിെൻറ വളർച്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.