വെല്ലിങ്ടൺ: ന്യൂസിലൻഡിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായ ‘സ്റ്റഫ്’, തങ്ങളുടെ കമ്പനി ഒരു ന്യൂസിലാൻഡ് ഡോളറിന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്ക് വിൽക്കുന്നു. സി.ഇ.ഒ സിനീദ് ബൗച്ചറുമായി ഇതുസംബന്ധിച്ച ഉടമ്പടി പൂർത്തിയായതായി ഉടമകൾ തിങ്കളാഴ്ച വ്യക്തമാക്കി.
400 പത്രപ്രവർത്തകരടക്കം 900 ഓളം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. അച്ചടി പത്രത്തിനുപുറമേ വാർത്താ വെബ്സൈറ്റും കമ്പനി നടത്തുന്നുണ്ട്. ആസ്‌ട്രേലിയയിലെ നയൻ എൻറർടൈൻമെൻറിെൻറ ഉടമസ്ഥതയിലുള്ള ‘സ്റ്റഫ്’ കോവിഡിനു മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇവരുടെ മുഖ്യ എതിരാളികളായ എൻ.എസ്.എം.ഇ എന്ന മാധ്യമ കമ്പനി സ്റ്റഫ് വാങ്ങാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് കോടികളുടെ ആസ്ഥിയുള്ള സ്ഥാപനം വെറും ഒരുഡോളറിന് തങ്ങളുടെ തന്നെ സി.ഇ.ഒക്ക് നാടകീയമായി വിൽപന നടത്തിയത്.
ഉടമസ്ഥാവകാശം ന്യൂസിലൻഡ് സ്വദേശിക്ക് ലഭിക്കുന്നത് പത്രത്തിനും ഉപഭോക്താക്കൾക്കും ഗുണകരമാകുമെന്ന് നയൻ സി.ഇ.ഒ ഹഗ് മാർക്സ് പറഞ്ഞു. ജീവനക്കാെര കമ്പനിയുടെ ഓഹരി ഉടമകളാക്കുവാനാണ് തെൻറ പദ്ധതിയെന്ന് ബൗച്ചർ വ്യക്തമാക്കി.
വെല്ലിങ്ടണിലെ പ്രസിെൻറ ഉടമസ്ഥാവകാശം വിൽപന നടത്തില്ല. ഇതിെൻറ ഉടമസ്ഥാവകാശം നയനിൽ നിലനിർത്തി സ്റ്റഫിന് പാട്ടത്തിന് നൽകും.
അതേസമയം, രാജ്യത്ത് കോവിഡ് തുടങ്ങിയ ശേഷം പല മാധ്യമ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. സ്റ്റഫ് ജീവനക്കാരുടെ ശമ്പളം താൽക്കാലികമായി വെട്ടിക്കുറച്ചിരുന്നു. എൻ.എസ്.എം.ഇയിൽ 200 പേരെ പുറത്താക്കാനാണ് തീരുമാനം. ജർമ്മൻ കമ്പനിയായ ബൗർ മീഡിയ കഴിഞ്ഞ മാസം ന്യൂസിലൻഡിലെ പ്രവർത്തനം അവസാനിപ്പിച്ചു. രാജ്യത്തെ പല മാസികകളും പ്രസിദ്ധീകരണം നിർത്തി. 130 പേരെ പുറത്താക്കാനാണ് മറ്റൊരു സ്ഥാപനമായ ബ്രോഡ്കാസ്റ്റർ മീഡിയ വർക്ക്സിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.