പാരിസ്: ഇസ്ലാം വിരുദ്ധ കാർട്ടൂണുമായി വീണ്ടും ഫ്രഞ്ച് വാരിക ഷാർലി എബ്ദോ. ബാഴ്സലോണ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയാണ് വാരിക വീണ്ടും ഇസ്ലാം വിരുദ്ധ കാർട്ടൂണുമായെത്തിയത്.
രണ്ടുപേരെ വാനിടിച്ചു കൊലപ്പെടുത്തിയതിെൻറ ദൃശ്യമാണ് കാർട്ടൂണിൽ. മുകളിൽ ഇസ്ലാം സമാധാനത്തിെൻറ മതമാണെന്നുംചിത്രീകരിച്ചിട്ടുണ്ട്.
ലോകവ്യാപകമായുള്ള ഇസ്ലാംമതവിശ്വാസികളെ അപമാനിക്കുന്നതാണ് മാഗസിെൻറ പുറംചട്ടയിൽ പ്രസിദ്ധീകരിച്ച കാർട്ടൂണെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. കാർട്ടൂണിനെ ന്യായീകരിച്ച വാരിക എഡിറ്റർ മതങ്ങളെ പ്രത്യേകിച്ച് ഇസ്ലാമിനെ കുറിച്ചുള്ള ചർച്ചകളിലൂടെ മാത്രമേ ലോകത്ത് ഭീകരാക്രമണം ഇല്ലാതാക്കാൻ കഴിയുകയുള്ളൂവെന്നും വാദിച്ചു.
കാർട്ടൂണിനെതിരെ മുൻ ഫ്രഞ്ച് മന്ത്രി സ്റ്റീഫൻ ലി േഫാൾ രംഗത്തുവന്നിട്ടുണ്ട്. ബാഴ്സലോണയിൽ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ മൊറോക്കോ സ്വദേശികളായ നിരവധിപേർക്ക് പങ്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. ആക്രമണത്തിൽ 14 പേർ മരിക്കുകയും 100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015ൽ ഇസ്ലാംവിരുദ്ധ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് വാരികയുടെ ഒാഫിസിനുനേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.