കൊളംബിയയിലെ സമാധാന ദൂതന്‍

2016 ലെ സമാധാനത്തിനുള്ള നൊബേല്‍ കൊളംബിയന്‍ പ്രസിഡന്‍്റ് ജുവാന്‍ മാനുവല്‍ സാന്‍്റോസിന് നല്‍കുവാന്‍ നോര്‍വീജിയന്‍ തീരുമാനമെടുത്തപ്പോള്‍ ഒരുപക്ഷേ സാന്‍്റോസിനെക്കുറിച്ച് അറിഞ്ഞിട്ടുള്ളവര്‍ക്ക് അത്ഭുതം തോന്നാനിടയില്ല. കൊളംബിയയിലെ  ആഭ്യന്തരയുദ്ധത്തിന് അറുതി വരുത്തുന്നതിനായി അദ്ദേഹം നടത്തിയ പ്രയത്നമാണ് പുരസ്കാരത്തിലേക്ക് നയിച്ചതെന്ന് നൊബേല്‍ സമിതി ചൂണ്ടിക്കാണിക്കുന്നു.

കൊളംബിയയില്‍ 50 വര്‍ഷത്തോളമായി തുടര്‍ന്നിരുന്ന  ആഭ്യന്തരയുദ്ധത്തില്‍ 220000ത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായെന്നും 60ലക്ഷത്തോളം അഭയാര്‍ഥികളെ സൃഷ്ടിച്ചുവെന്നുമാണ് ഒൗദ്യോധിക കണക്കുവിവരങ്ങള്‍. എന്നാല്‍ യാഥാര്‍ഥ്യം അതിലുമെത്രയോ ഭീകരമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  അളവില്ലാത്ത സഹനങ്ങള്‍ക്കിടയിലൂം സമാധാനപ്രതീക്ഷ കൈവിടാതെ നിലകൊണ്ട കൊളംബിയയിലെ ജനസഹസ്രങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം   സാന്‍്റോസിന്‍്റെ കരങ്ങളില്‍ എത്തുമ്പോള്‍ ഒരുപക്ഷേ കൊളംബിയന്‍ ആഭ്യന്തരയുദ്ധത്തിന്‍്റെ എണ്ണമറ്റ ഇരകളെ ആദരിക്കുക കൂടിയാണ് ലോകം.

യുദ്ധകലുഷിതമായിരുന്ന കൊളംബിയയില്‍  ഇടതുപക്ഷതീവ്ര ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന FARC  ( റെവല്യൂഷണറി  ആംഡ് ഫോഴ്സസ്  കൊളംബിയ പീപ്പിള്‍സ് ആര്‍മി)  ഗറില്ലകള്‍ക്കും ഭരണകൂടത്തിനുമിടക്ക് സമാധാന ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമൊരുക്കിയ പ്രസിഡന്‍്റ്  സാന്‍്റോസ് ഇരുപക്ഷത്തിനുമിടക്ക്  വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.

1966ല്‍ രൂപവത്കരിച്ച FARC 1984 ല്‍ അന്നത്തെ കൊളംബിയന്‍ പ്രസിഡന്‍്റ് ആയിരുന്ന ബെലിസാരിയോ ബെറ്റാങ്കറുമായും സമാധാന ഉടമ്പടി ഒപ്പിട്ടിരുന്നു. എന്നാല്‍  പിന്നീടുണ്ടായ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ FARC അനുകൂല രാഷ്ര്ടീയ സംഘടനയായ പാട്രിയോട്ടിക് യൂണിയന്‍്റെ നേതാക്കള്‍ പലരും കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന്് സ്ഥിതിഗതികള്‍ വീണ്ടൂം വഷളാവുകയായിരുന്നു.

നിലവില്‍  ഗവണ്‍മെന്‍്റിനും FARC നുമിടക്ക് നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്‍്റെ ഭാവിയെ സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നുവരുന്നുണ്ട്. നിലവില്‍ ഇരുപക്ഷത്തിനുമിടക്ക് ഉരുത്തിരിഞ്ഞ സമാധാനഉടമ്പടി പ്രകാരം FARCന്‍്റെ കുറ്റങ്ങള്‍ക്ക് നിരുപാധികം മാപ്പുനല്‍കുകയൂം സംഘാംഗങ്ങളുടെ പുനരധിവാസവും രാഷ്ര്ടീയ പാര്‍ട്ടി എന്ന നിലയില്‍  നിലനില്‍ക്കാനുള്ള സാഹചര്യവും ഗവണ്‍മെന്‍്റ് ഉറപ്പുവരുത്തേണ്ടതാണ്. എന്നാല്‍ ഇത് ഇരകളോടുള്ള നീതിനിഷേധമാണെന്നും ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ രംഗത്തത്തെിയിരുന്നു.

പൂര്‍ണമായ സമാധാനകരാര്‍ നിലവില്‍ വരുത്തുന്നതിനു പൊതു വോട്ടെടുപ്പിലൂടെ റഫറണ്ടം പാസ്സാക്കേണ്ടതുണ്ട്. സമാധാന ഉടമ്പടിയുടെ അന്തിമ നടപടികള്‍ക്കായി നടന്ന റഫറണ്ടത്തില്‍ 13 ദശലക്ഷം ആളുകള്‍ ഉടമ്പടിക്കെതിരായി വോട്ടുചെയ്തിരുന്നു. ഒരുപക്ഷേ സാന്‍്റോസിന്‍്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനപ്രവര്‍ത്തനങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ഇതെന്ന് നിരീക്ഷിക്കുന്നവരൂമൂണ്ട്. ഒരുപക്ഷേ 1984ന്‍്റെ ഒരാവര്‍ത്തനം ഇനിയുണ്ടാവാതിരിക്കണമെങ്കില്‍ രാജ്യമാകമാനം സാന്‍്റോസ് മുന്നില്‍ നിന്ന് നടത്തുന്ന സമാധാനകരാറിനനുകൂലമായ അഭിപ്രായ രൂപീകരണ പരിപാടികള്‍ ഫലം കാണേണ്ടതുമാവശ്യമാണ്. കരാറിന്‍്റെ സുഗമമായ നടത്തിപ്പിനൊപ്പം ഇരകളോട് നീതിപുലര്‍ത്തുക എന്നതാവൂം സാന്‍്റോസിനു മുന്നിലുള്ള ഏറ്റവും വലിയ കടമ്പ.

 ബൊഗേതായിലൂം കൊളംബിയയുടെ വിവിധ ഭാഗങ്ങളിലൂം സമാധാനകരാറിനനുകൂലമായി നടന്ന സംഗമങ്ങളില്‍ ഉണ്ടായ ജനബാഹുല്യം റഫറണ്ടത്തിനേറ്റ തിരിച്ചടിക്കപ്പുറം ശുഭകരമായ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോകം സാന്‍്റോസിനൊപ്പം നൊബേല്‍ കൂടെ ചേര്‍ത്തുവെക്കുമ്പോള്‍ ചരിത്രം കണ്ട ഏറ്റവും വലിയ ആഭ്യന്തരയുദ്ധങ്ങളിലൊന്നിനും രക്തച്ചൊരിച്ചിലിനൂം അറുതി വരുത്താനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നു.

 

Tags:    
News Summary - Colombian president won peace Nobel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.