ലണ്ടൻ: ബ്രിട്ടനിൽ ഗാവിൻ വില്യംസണെ പുതിയ പ്രതിരോധ സെക്രട്ടറിയായി പ്രധാനമന്ത്രി തെരേസ മേയ് നിയമിച്ചു. ലൈംഗികാരോപണത്തെ തുടർന്ന് മൈക്കിൾ ഫാലൻ പ്രതിരോധ സെക്രട്ടറിപദവി രാജിവെച്ചതിനെ തുടർന്നാണിത്. 10 വർഷം മുമ്പ് നടന്ന സംഭവമാണ് ഫാലെൻറ രാജിയിലേക്ക് നയിച്ചത്.
വനിത മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. അദ്ദേഹം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾക്കെതിരെയും ആരോപണമുയർന്നിട്ടുണ്ട്. ബ്രിട്ടനിലെ ആദ്യ വനിത പ്രതിരോധ സെക്രട്ടറിയായി പെന്നിയെ നിയമിച്ചേക്കും എന്നു റിപ്പോർട്ടുണ്ടായിരുന്നു. കാമറൺ മന്ത്രിസഭയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് വില്യംസൺ. തെരേസ മേയ് മന്ത്രിസഭയിൽ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ചുവരുകെയാണ് സ്ഥാനക്കയറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.