റോം: കോവിഡ് നാശം വിതച്ച ഇറ്റലിയിൽ ഇനി ഹോട്ടൽ മെനു വരെ സ്മാർട്ട് ഫോണിൽ. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് രാജ്യത്തെ റസ്റ്ററൻറുകൾ അടിമുടിമാറ്റത്തോടെ തുറന്നുപ്രവർത്തനം ആരംഭിച്ചത്.
ഭക്ഷണ മെനുവുമായി റസ്റ്ററൻറ് ജീവനക്കാർ എത്തുമെത്തുമെങ്കിയും ഉപഭോക്താക്കൾക്ക് തൊടാൻ കഴിയില്ല. പകരം ക്യുആർ കോഡിലാക്കിയ മെനു സ്മാർട്ട് ഫോണിൽ സ്കാൻ ചെയ്ത് പരിശോധിക്കാം. ഒന്നരമാസത്തിന് ശേഷം ലോക്ഡൗൺ പിൻവലിച്ചതോടെയാണ് കോവിഡ് രോഗത്തെ നേരിടാൻ ഇറ്റലി പുതിയ വഴികൾ തേടുന്നത്.
ആദ്യം പേപ്പർ മെനുവിന് പകരം ക്യൂആർ കോഡ് മെനു നൽകുേമ്പാൾ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നതായും പിന്നീട് അവർക്കും എളുപ്പമായി തോന്നിയതായും ഡാ എൻസോ റസ്റ്ററൻറ് ഉടമ മരിയ കിയാര ഡി ഫെലിസ് പറയുന്നു.
റസ്റ്ററൻറ് ജീവനക്കാർക്കെല്ലാം മാസ്ക് നിർബന്ധമാക്കി. ഷെഫുമാർ മാസ്കും കൈയുറകളും എപ്പോഴും ധരിക്കണം.
കൂടാതെ റസ്റ്ററൻറുകളിലെ പകുതിയോളം തീൻമേശകൾ ഒഴിവാക്കുകയും ഒരു മീറ്റർ അകലം പാലിച്ച് ക്രമീകരിക്കുകയും ചെയ്തു.
അതേസമയം സഞ്ചാരികൾ എത്തിതുടങ്ങാത്തത് ഹോട്ടൽ ആൻഡ് റസ്റ്ററൻറ് മേഖല ഉണർന്നിട്ടില്ലെന്നും റസ്റ്ററൻറുകളിൽ അതിനാൽ തിരക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
രണ്ടരലക്ഷത്തോളം പേർക്കാണ് ഇറ്റലിയിൽ കോവിഡ് ബാധിച്ചത്. 33,340 പേർ മരിക്കുകയും ചെയ്തു. മരണസംഖ്യ ഉയർന്നതോടെ കടുത്ത നിയന്ത്രണങ്ങളായിരുന്നു രാജ്യത്ത് ഏർപ്പെടുത്തിയത്. ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിച്ചുവരികയാണ് ഇേപ്പാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.