ജനീവ: കോവിഡ് 19 ബാധിച്ച് രോഗം ഭേദമായവർക്ക് വൈറസ് ബാധ വീണ്ടുമുണ്ടാകില്ലെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുമില്ലെ ന്ന് ആവർത്തിച്ച് ലോകാരോഗ്യ സംഘടന. നിരവധി രാജ്യങ്ങൾ രോഗം ഭേദമായവർക്ക് വീണ്ടും യാത്ര ചെയ്യാനും ജോലിക്ക് പോകാനു മായി ‘ഹെൽത്ത് പാസ്പോർട്ട്’, ‘റിസ്ക് ഫ്രീ സർട്ടിഫിക്കറ്റ്’ എന്നിവ നൽകുന്ന സാഹചര്യത്തിലാണിതെന്ന് ഡബ്ല്യു.എച്ച ്.ഒ പതിവ് ശാസ്ത്രീയ വിശദീകരണ കുറിപ്പിൽ പറഞ്ഞു.
ഇത്തരം അനുമതികൾ നൽകുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന മുന്നറിയിപ്പും ഡബ്ല്യു.എച്ച്.ഒ നൽകുന്നു. രോഗം ഭേദമായവരിൽ വീണ്ടും വൈറസ് ബാധയുണ്ടാകുന്നത് തടയാൻ ശരീരം പ്രതിരോധശേഷി നേടുമെന്ന നിഗമനത്തിലാണ് പല രാജ്യങ്ങളും യാത്ര -ജോലി ഇളവുകൾ നൽകുന്നത്. എന്നാൽ, ഇതിന് യാതൊരു തെളിവുമില്ല.
ചിലി പോലുള്ള രാജ്യങ്ങളാണ് രോഗം ഭേദമായവർക്ക് ‘ഹെൽത്ത് പാസ്പോർട്ട്’ പോലുള്ള രേഖകൾ നൽകുന്നത്. ഇത്തരം അനുമതികൾ ലഭിക്കുന്നവർ മുൻകരുതൽ നിർദേശങ്ങൾ തങ്ങളെ ബാധിക്കില്ല എന്ന മട്ടിൽ അവഗണിച്ചാൽ രോഗ വ്യാപനത്തിന് സാധ്യതയുണ്ട്. രോഗം ഭേദമായ ഒരാളിൽ ആൻറിബോഡികൾ ഉണ്ട് എന്നതിനർഥം ആ വ്യക്തി രോഗത്തിനെതിരെ പ്രതിരോധശേഷി ആർജിച്ചുവെന്നല്ലെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നു.
ചില രാജ്യങ്ങളിൽ രോഗം ഭേദമായവരിൽ നിന്നുള്ള ആൻറിബോഡി വേർതിരിച്ച് ചികിത്സക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ, ഈ പരിശോധനകളിൽ കൂടി വ്യക്തികൾ രോഗത്തിനെതിരെ പ്രതിരോധം നേടിയെന്നോ രോഗം അവരിൽ വീണ്ടും ബാധിക്കില്ലെന്നോ കണ്ടെത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സാംക്രമികരോഗ വിദഗ്ധയായ ഡോ. മരിയ വാൻ കെർകോവ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്തുണച്ച് സാംക്രമിക രോഗ വിദഗ്ധർ രംഗത്തെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.