ലണ്ടൻ: കുടുംബത്തിലും പൊതു ഇടങ്ങളിലും സ്ത്രീകൾ അനുഭവിക്കുന്ന പീഡന വാർത്തകൾക്ക് പുതുമയില്ല. എന്നാൽ, സൈബർ ലോകവും അവർക്ക് മാനസികമായും ശാരീരികമായും ഏറെ ദുരനുഭവങ്ങൾ സമ്മാനിക്കുന്നുവെന്നതാണ് പുതിയ വിവരം. ആംനസ്റ്റി ഇൻറർനാഷനൽ പുറത്തുവിട്ടതനുസരിച്ച് അഞ്ചിൽ ഒന്ന് സ്ത്രീകളും ഏതെങ്കിലും തരത്തിൽ സൈബർ ലോകത്ത് പീഡനങ്ങൾക്കിരയാവുന്നു. എട്ട് പാശ്ചാത്യരാജ്യങ്ങളിലെ 4000ത്തോളം സ്ത്രീകളിലായി നടത്തിയ സർവേയിലൂടെയാണ് ഇത് കണ്ടെത്തിയത്. ലൈംഗിക അധിക്ഷേപങ്ങളുടെ ഇരകൾ ആണ് ഇതിൽ കൂടുതൽപേരും. വംശീയ, ലൈംഗിക, സ്വവർഗപരമായ ഭീഷണികൾ നേരിട്ടതായി 60 ശതമാനം പേരും പങ്കുവെച്ചു.
സ്ത്രീകൾക്കുനേരെ വിഷം വമിക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്ന ലോകമായി ഇൻറർനെറ്റ് മാറിയിരിക്കുന്നു. ഇത്തരം ഭീഷണികൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ പതിവാണ്. സ്ത്രീകളെ ഉന്നമിട്ടുകൊണ്ടുള്ള ഒാൺലൈൻ അതിക്രമങ്ങളുടെ പ്രത്യാഘാതങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇൗ സർവേയെന്ന് ആംനസ്റ്റിയുടെ സാേങ്കതിക- മനുഷ്യാവകാശ വിഭാഗം ഗവേഷകയായ അസ്മിന ധോറിയ പറയുന്നു.
ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീകൾ പിന്നീട് ഇൻറർനെറ്റ് ഉപയോഗിക്കാൻതന്നെ ഭയപ്പെടുന്നു. പലരുടെയും സമ്മതമില്ലാതെ അവരുടെ ഫോേട്ടാകളും സ്വകാര്യ വിവരങ്ങളും ഒാൺലൈനുകളിൽ പ്രചരിപ്പിക്കുന്നു. പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും ഇത്തരം ചൂഷണങ്ങളെ ഇരകൾക്ക് തൃപ്തികരമാവുന്ന രൂപത്തിൽ കൈകാര്യം ചെയ്യുന്നില്ലെന്ന് സർവേയിൽ വെളിപ്പെട്ടതായും ധോറിയ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.