ബ്രിട്ടൻ ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കൾ മരവിപ്പിച്ചു

ലണ്ടൻ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കൾ മരവിപ്പിച്ചതായി ബ്രിട്ടൻ. ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കൾ ബ്രിട്ടൻ നേരത്തേ സാമ്പത്തിക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയിലുള്ള 5 കോടി ഡോളർ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണ് ബ്രിട്ടിഷ് അധികൃതർ ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ വാർവിക്‌ഷറിൽ ഒരു ഹോട്ടലും ബർമിങ്ങാമിനടുത്ത് മിഡ്‌ലൻഡ്സിൽ വസതികളുമുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇതുകൂടാകെ യു.കെയിലെ ഡാർഫോർഡിലും എസെക്സിലും സ്വത്തുക്കളുണ്ടെന്നാണ് വിവരം. മുംബൈ സ്ഫോടനപരമ്പര ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ ഇന്ത്യ തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം.

ലോകമെമ്പാടുമായി 700 കോടി ഡോളറിന്‍റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതിൽ ഏറെയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തേ മരവിപ്പിച്ചിരുന്നു.

Tags:    
News Summary - Dawood Ibrahim’s properties in UK seized-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.