കറാക്കസ്: വെനിേസ്വലയിൽ ഭരണഘടനാ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഞായറാഴ്ച നടന്നു. പ്രസിഡൻറ് നികളസ് മദൂറോയുടെ തീരുമാനത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം തുടരുന്നതിനിടെയാണിത്.
545 അംഗ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്നാണ് മദൂറോ പ്രതീക്ഷിക്കുന്നത്. വോെട്ടടുപ്പ് തുടങ്ങുന്നതിന് മുമ്പ്പ്രതിപക്ഷ നേതാവിെന വെടിവെച്ചു കൊന്നു. ജോസ് ഫെലിക്സ് പിനേഡ(39) ആണ് സ്വവസതിയിൽ വെച്ച് കൊല്ലപ്പെട്ടത്.റികാർഡോ കാംബസ് എന്ന നേതാവും മറ്റ് രണ്ടുപേരും വെടിയേറ്റു മരിച്ചതായി വെനിസ്വേലൻ പത്രം എൽ യൂണിവേഴ്സൽ റിപ്പോർട്ട് ചെയ്തു.
നിലവിലെ പ്രതിപക്ഷനിയന്ത്രണത്തിലുള്ള പാർലമെൻറിനെ പിരിച്ചുവിടാനും ഭരണഘടന തിരുത്തിയെഴുതാനും ഉദ്ദേശിച്ചുള്ളതാണ് ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിട്ടുണ്ട്.
സൈന്യത്തിെൻറ പിന്തുണയോടെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന പ്രസിഡൻറിെൻറ നടപടി ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. യു.എസും യൂറോപ്യൻ യൂനിയനും അർജൻറീന, ബ്രസീൽ, കൊളംബിയ, മെക്സികോ ഉൾപ്പെടെ ലാറ്റിൻ അമേരിക്കൻ ശക്തികളും തെരഞ്ഞെടുപ്പിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വെനിേസ്വലയിലെ ജനാധിപത്യത്തെ ഇല്ലാതാക്കുമെന്നാണ് ഇവരെല്ലാം അഭിപ്രായപ്പെടുന്നത്. വെനിസ്വേലയിൽ മദൂറോക്കെതിരെ നാലുമാസത്തോളമായി നടക്കുന്ന പ്രതിഷേധങ്ങളിൽ നൂറിലേറെപേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.