കൊളംബോ: ശ്രീലങ്കയിൽ മരിച്ചവരിൽ ലോകപ്രശസ്ത വസ്ത്ര കമ്പനി ‘ബെസ്റ്റ് സെല്ലറി ’െൻറ ഉടമയുടെ മൂന്നുമക്കളും. ഡെൻമാർക്ക് ശതകോടീശ്വരൻ ആന്ദ്രെ ഹോൽഷ് പോവ്സണി െൻറ നാലുമക്കളിൽ മൂന്നുപേരും സ്ഫോടനങ്ങളിൽ മരിച്ചു.
ഈസ്റ്റർ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു കുടുംബം. ലോകത്തെ ഏറ്റവും വലിയ വസ്ത്ര വ്യാപാര ശൃംഖലകളിലൊന്നായ ബെസ്റ്റ് സെല്ലറിന് പുറമെ, വസ്ത്ര വ്യാപാര കുത്തക സ്ഥാപനം അസോസും പോവ്സണിെൻറ ഉടമസ്ഥതയിലാണ്. ബ്രിട്ടനിലെ വലിയ സ്വകാര്യ ഭൂവുടമയുമാണ് അദ്ദേഹം. ഡെൻമാർക്കിലെ അതി സമ്പന്നരിൽ ഒരാളും.
ദുരന്തം സ്ഥിരീകരിച്ച ബെസ്റ്റ് സെല്ലറിെൻറ വക്താവ് കുടുംബത്തിെൻറ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും സൂചിപ്പിച്ചു. മരിച്ച കുട്ടികളുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ മരിച്ചതായി ശ്രീലങ്ക അറിയിച്ച മൂന്ന് ഡാനിഷ് പൗരന്മാർ പോവ്സണിെൻറ മക്കളാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.