ആശുപത്രിയിൽ ഡോക്ടർമാെരയും നഴ്സുമായും മാലാഖമാരെപ്പോലെ കണ്ട് ശസ്ത്രക്രിയക്ക് നിന്നു കൊടുക്കുേമ്പാൾ എന്തു സംഭവിക്കുെമന്ന് ഒരു രോഗിക്കും പറയാനാകില്ല. തന്നെ ഡോക്ടർ രക്ഷിക്കുമെന്ന വിശ്വാസം മാത്രമാണ് കൈമുതൽ. ആ വിശ്വാസത്തിെൻറ മേൽ ഒപ്പുെകാണ്ട് കളങ്കം ചാർത്തിയിരിക്കുകയാണ് ബ്രിട്ടനിലെ 53കാരനായ ഡോക്ടർ സൈമൺ ബ്രാംഹാൾ.
രക്തക്കുഴലുകളെ സീൽ െചയ്യാനുപയോഗിക്കുന്ന വൈദ്യുത കിരണങ്ങൾ ഉപയോഗിച്ച് രോഗികളുടെ കരളിൽ സ്വന്തം പേരിെൻറ ചുരുെക്കഴുത്തായ എസ്.ബി എന്ന് മുദ്രെവച്ചിരിക്കുകയാണ് സൈമൺ ബ്രാംഹാൾ. ബൈർമിങ്ഹാമിലെ ക്യൂൻ എലിസബത്ത് ആശുപത്രിയിൽ കരൾ, പ്ലീഹ, പാൻക്രിയാസ് ശസ്ത്രക്രിയ വിദഗ്ധനായി 12 വർഷത്തോളം സൈമൺ പ്രവർത്തിച്ചിരുന്നു. 2013ൽ നടത്തിയ കരൾമാറ്റ ശസ്ത്രക്രിയയിൽ കരളിൽ ഒപ്പുവെച്ചതാണ് ഇേപ്പാൾ വാർത്തകളിലിടം പിടിച്ചിരിക്കുന്നത്. സാധാരണയായി ഇത് രോഗികൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. സ്വാഭാവികമായി തെന്ന മാഞ്ഞു പേവകുകയും ചെയ്യും.
എന്നാൽ ഒരു സ്ത്രീക്ക് ഇത് ദേഭമായില്ല. തുടർന്ന് ചികിത്സ തേടി എത്തിയ സ്ത്രീ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയായപ്പോഴാണ് സൈമണിെൻറ മുദ്ര മറ്റ് ഡോക്ടർമാരുെട ശ്രദ്ധയിൽ െപട്ടത്.
നേരത്തെ നടത്തിയ ശസ്ത്രക്രിയകളിലും കരളിൽ മുദ്ര കണ്ടെത്തിയതിനെ തുടർന്ന് 2013ൽ ആശുപത്രിയിൽ നിന്ന് സൈമണിനെ സസ്െപൻറ് െചയ്തിരുന്നു. എന്നാൽ സസ്െപൻഷൻ തെറ്റായ തീരുമാനമാണെന്നും തിരിെച്ചടുക്കണമെന്നും എന്നാൽ മാത്രമേ സൈമണിന് കുടതൽ ജീവനുകൾ രക്ഷിക്കാനാകൂെവന്നും അദ്ദേഹത്തിെൻറ രോഗികൾ ആവശ്യപ്പെട്ടു. 2014ൽ അദ്ദേഹത്തെ തിരിച്ചെടുത്തു. എന്നാൽ അടുത്തു തന്നെ അദ്ദേഹം ആശുപത്രിയിൽ നിന്ന് രാജിവെച്ചു. മാനസിക സംഘർഷമാണ് രാജിവെക്കുന്നതിന് കാരണമെന്ന് പറഞ്ഞ ൈസമൺ താനൊരു തെറ്റു ചെയ്തുെവന്നും അന്ന് ബി.ബി.സിയോട് പറഞ്ഞിരുന്നു.
ക്രിമിനൽ നിയമത്തിൽ മുൻപില്ലാത്ത സംഭവമാണിതെന്ന് പ്രൊസിക്യൂട്ടർ അറിയിച്ചു. ഡോക്ടറുടെ പ്രവർത്തി ധാർമികപരമായി മാത്രമല്ല, നിയപരമായും കുറ്റകരമാണ്. ഇത്തരം പ്രവർത്തികൾ തുടരരുെതന്ന് നേരത്തെ െമഡിക്കൽ കൗൺസിലും സൈമണിന് മുന്നറിയിപ്പ് നൽകിയിരുന്നു. ആദരണീയമായ ജോലിയെ അദ്ദേഹം അപമാനിച്ചിരിക്കുകയാണെന്നും ഒൗദ്യോഗിക നോട്ടീസിന് അദ്ദേഹം മറുപടി നൽകണമെന്നും മെഡിക്കൽ കൗൺസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.