ന്യൂയോർക്: മനുഷ്യരക്തം മണപ്പിച്ച് അർബുദത്തിെൻറ സാന്നിധ്യം കണ്ടെത്താൻ നായ്ക്ക ൾക്ക് കഴിയുമെന്ന് പഠനം. ആധുനിക പരിശോധന സംവിധാനങ്ങൾക്ക് തിരിച്ചറിയാൻ കഴിയു ന്നതിനും ഒരുവർഷം മുമ്പുതന്നെ നായ്ക്കൾക്ക് ഇതിന് സാധിക്കുമത്രെ. പരിശോധനകളി ൽ 97 ശതമാനം കൃത്യതയും ഉണ്ടാകും. അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കുന്ന യു.എസ് സൊസൈറ്റി ഫോർ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി വാർഷിക സമ്മേളനത്തിലാണ് കണ്ടെത്തൽ അവതരിപ്പിച്ചത്. അമേരിക്കൻ കമ്പനിയായ ബയോസെൻറ് ഡി.എക്സ് ആണ് പഠനം നടത്തിയത്.
നേരേത്ത കണ്ടെത്തുന്നതുവഴി രോഗം കൂടുതൽ വിജയകരമായി ചികിത്സിക്കാനുള്ള അവസരമാണ് കൈവരുന്നതെന്ന് ബയോസെൻറ് ഡി.എക്സ് കമ്പനിയുടെ മുഖ്യ ഗവേഷക ഹീതർ ജുൻക്വീറ പറഞ്ഞു. ഇംഗ്ലണ്ടിലെ തനത് നായ് ഇനങ്ങളിൽ പ്രമുഖമായ ബീഗിളിനാണ് ഇതുസംബന്ധിച്ച പരിശീലനം ആദ്യഘട്ടത്തിൽ നൽകിയത്. നാലു നായ്ക്കൾക്ക് ഇതിനുള്ള പൂർണ പരിശീലനം നൽകിക്കഴിഞ്ഞു. ശ്വാസകോശ അർബുദമാണ് വിജയകരമായി ഇതുവരെ നായ്ക്കൾ തിരിച്ചറിഞ്ഞത്.
രോഗമുള്ളയാളുടെ രക്തവും അല്ലാത്ത രക്തവും വെച്ചുള്ള പരീക്ഷണത്തിൽ 97.5 ശതമാനം വിജയമാണ് ബീഗിൾ നായ്ക്കൾ കൈവരിച്ചത്. മനുഷ്യനെക്കാൾ 10,000 ഇരട്ടി ഘ്രാണശക്തിയാണ് സാധാരണ നായ്ക്കൾക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.