വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ സ്വന്തം ബീജം ഉപയോഗിച്ച് 49 കുട്ടികൾക്ക് ജന്മം നൽകിയ ഡച്ച് ഡോക്ടർക്കെതിരെ കോടതിയുടെ വിധി. കൃത്രിമ ബീജ സംഘലനം (IVF) നടത്താൻ യാൻ കർബാത്എന്ന ഡോക്ടറുടെ ക്ലിനിക് സന്ദർശിക്കുന്ന സ്ത്രീകൾ നിർദേശിക്കുന്ന ബീജത്തിന് പകരം അയാൾ സ്വന്തം ബീജ ഉപയോഗിച്ചുവെന്നാണ് പരാതി.
2017ൽ മരിച്ച ഡോക്ടർക്കെതിരെയുള്ള വിധി ഇപ്പോഴാണ് കോടതി പുറപ്പെടുവിച്ചത്. കർബാത് സ്വന്തം ബീജമാണ് ചികിത്സക്ക് ഉപയോഗിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇതോടെ കർബാതിൻെറ സ്വത്തിൽ ഈ കുട്ടികൾക്കെല്ലാം അവകാശമുണ്ടെന്ന് കോടതി വിധിച്ചു.
കർബാതിൻെറ റോട്ടർഡാമിലുള്ള ക്ലിനിക്കിലെ ഐ.വി.എഫ് സംവിധാനം ഉപയോഗിച്ച് ജന്മമെടുത്ത കുട്ടികളും അവരുടെ അമ്മമാരും ചേർന്ന് രൂപീകരിച്ച ഓർഗനൈസേഷനാണ് വിചിത്ര ആരോപണവുമായി ഡച്ച് കോടതിയെ സമീപിച്ചത്.
ഇയാളുടെ ക്ലിനിക്കിൽ ചെന്ന സ്ത്രീയാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്. അവർ നിർദേശിച്ച ബീജത്തിന് പകരം കോർബത് അയാളുടെ ബീജം ഉപയോഗിച്ചതായി അവർ ആരോപിച്ചു. പിന്നീട് ഇവിടുത്തെ ചികിത്സയിലൂടെ ജനിച്ച കുട്ടികളിൽ നടത്തിയ ഡി.എൻ.എ ടെസ്റ്റിലാണ് 49 കുട്ടികളുടെയും പിതാവ് കർബാതാണെന്ന് കണ്ടെത്തിയത്.
എന്നാൽ ആരോപണം ഉന്നയിക്കുന്ന കുടുംബത്തിലെ കുട്ടികൾക്ക് തവിട്ട് നിറത്തിലുള്ള കണ്ണുകളാണെന്നും കർബാതിന് നീലക്കണ്ണുകളാണെന്നും മുമ്പ് ഡോക്ടർമാരോട് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു.
കർബാതിൻെറ ഡി.എൻ.എ പരിശോധനക്കായി രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകണമെന്ന് ഡച്ച് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ സംഭവം ലോകമറിയുന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഡി.എൻ.എ പരിശോധനക്കായി വിട്ടുകിട്ടാൻ ഇവരായിരുന്നു കോടതിയെ സമീപിച്ചത്.
2017ൽ മരണപ്പെടുന്നതിന് മുമ്പ് 60ഓളം കുട്ടികൾക്ക് ജന്മം നൽകിയത് കർബാത് സമ്മതിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം 2009ൽ ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കർബാതിൻെറ ക്ലിനിക് അടച്ചുപൂട്ടിയിരുന്നു.
എന്തായാലും 49 കുട്ടികളും കർബാതിൻെറതാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ജഡ്ജ് അവർക്ക് കർബാതിൻറെ സ്വത്തിൽ അവകാശമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകനോട് കേസ് ക്ലോസ് ചെയ്യാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.