ഹേഗ്: പാർലിമെൻറിൽ വെച്ച് അബദ്ധവശാൽ തെൻറ കൈയിൽനിന്ന് കാപ്പി കപ്പ് നിലത്തു വീണപ്പോൾ തറ സ്വയം തുടച്ച് വാർത്തയിലിടം നേടിയിരിക്കുകയാണ് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ട്. അദ്ദേഹത്തിെൻറ ശുചീകരണ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു കൈയ്യിൽ ഫയലുകളും മറുൈകയ്യിൽ ഒരു ഗ്ലാസ് കാപ്പിയുമായി നടന്നു വരുന്ന പ്രധാനമന്ത്രിയുടെ കൈയ്യിൽനിന്ന് കാപ്പിയടങ്ങിയ ഗ്ലാസ് നിലത്തു വീഴുന്നതും ശുചീകരണ തൊഴിലാളികളോട് ആവശ്യപ്പെടാതെ സ്വയം ശുചീകരിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. പ്രധാനമന്ത്രി തറ വൃത്തിയാക്കുന്നതു കണ്ട ശുചീകരണ തൊഴിലാളികൾ അദ്ദേഹത്തിനരികിലേക്ക് എത്തി കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും മാർക്ക് റുട്ട് അത് ആസ്വദിക്കുന്നതും ദൃശ്യത്തിൽ കാണാം.
ലോകത്തിെൻറ വിവിധ ഭാഗത്തു നിന്നുള്ള നിരവധി പേരാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ പങ്കു വെക്കുന്നത്. അതേസമയം ഇത്തരം സാഹചര്യത്തിൽ ഇന്ത്യൻ രാഷ്ട്രീയക്കാരനാണെങ്കിൽ ഇത്തരത്തിൽ ചെയ്യുമെന്ന് സങ്കൽപിക്കാൻ പോലും സാധിക്കില്ലെന്ന് ചിലർ വ്യക്തമാക്കി.
#Swachh Mark Rutte (PM of #Netherlands) He Accidentally Dropped A Cup of Coffee on The Floor of #Dutch Parliament
— Prateek (@PrateekUmaSaroj) June 6, 2018
What #MarkRutte did Next we can't Even imagine ANY #Indian #Politician Doing it. https://t.co/74SEA8dOFi pic.twitter.com/OHCS5uA5lT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.