ഇൗജിപ്​തിൽ ബസിന്​ നേരെ ആക്രമണം; എട്ടുമരണം

കൈറോ: ഇൗജിപ്​തിൽ കോപ്​റ്റിക്​ ക്രിസ്​തുമത വിശ്വാസികൾ സഞ്ചരിച്ച ബസിനു നേരെ സായുധധാരികളുടെ ആക്രമണം.ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു.

മധ്യ ഇൗജിപ്​തിലെ മിൻയ പ്രവിശ്യയിലാണ്​ സംഭവം.നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. സമാനമേഖലയിൽ കഴിഞ്ഞവർഷവും ക്രിസ്​തുമത വിശ്വാസികളെ ലക്ഷ്യം വെച്ച്​ ആക്രമണം നടന്നിരുന്നു. 30 പേരാണ്​ അന്ന്​ മരിച്ചത്​. ക്രിസ്​ത്യൻ വിരുദ്ധ കലാപങ്ങൾക്ക്​ കുപ്രസിദ്ധമാണ്​ മിൻയ. ആക്രമണത്തിന്​ പിന്നിൽ ​െഎ.എസ്​ ഭീകരരാണെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - Egypt -eight dead in bus blast - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.