തല്‍ക്കാലം ആല്‍ഫിക്ക് ബ്രിട്ടീഷ് രാജ്ഞിയെ കാണേണ്ട

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച ആഗ്രഹിക്കാത്തവരുണ്ടോ? അതിനു പ്രത്യേക പ്രോട്ടോകോള്‍ തന്നെ പാലിക്കേണ്ടതുണ്ട്. ഏറ്റവും നല്ല വസ്ത്രം ധരിച്ച് ഏറ്റവും മര്യാദയോടെ വേണം രാജ്ഞിയോട് പെരുമാറാന്‍. എന്നാല്‍, രണ്ടു വയസ്സുകാരന്‍ ആല്‍ഫി ഇതൊക്കെ കാറ്റില്‍ പറത്തിയിരിക്കുകയാണ്.

ഇറാഖിലും അഫ്ഗാനിസ്താനിലും നടന്ന യുദ്ധങ്ങളില്‍ പങ്കെടുത്ത ¥ൈസനികര്‍ക്കും സിവിലിയന്മാര്‍ക്കും വേണ്ടിയുള്ള സ്മാരകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു എലിസബത്ത് രാജ്ഞി. രാജ്ഞിക്ക് പൂച്ചെണ്ട് നല്‍കേണ്ട ഉത്തരവാദിത്തം ആല്‍ഫിക്കായിരുന്നു. അവന്‍െറ അച്ഛന്‍ ഇറാഖിലും അഫ്ഗാനിസ്താനിലും അമ്മ അഫ്ഗാനിസ്താനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്നാല്‍, ലോകത്തെ ഏറ്റവും കൂടുതല്‍ കാലം ‘അധികാര’ത്തിലിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞിയെ കാണാനുള്ള അവസരം ആല്‍ഫിക്ക് വലിയ സംഭവമായൊന്നും തോന്നിയില്ല. പൂച്ചെണ്ട് നല്‍കുന്നതിനു പകരം അമ്മയുടെ പിടിവിട്ട് നിലത്തിരിക്കാന്‍ ശ്രമിക്കുന്ന ആല്‍ഫിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ്. ശാഠ്യക്കാരനായ ആല്‍ഫിയെ അവന്‍െറ അമ്മ ഒരു വിധത്തിലാണ് പിടിച്ചുനിര്‍ത്തിയത്. മനസില്ലാമനസ്സോടെ ആല്‍ഫി പൂച്ചെണ്ട് രാജ്ഞിക്ക് കൈമാറുന്നതും വിഡിയോയില്‍ കാണാം. കുഞ്ഞു ആല്‍ഫിയുടെ പെരുമാറ്റം ശ്രദ്ധിച്ചെങ്കിലും അസ്വസ്ഥയാവാതെ രാജ്ഞി അവനോട് ചിരിക്കുകയും ചെയ്തു.  

 

Tags:    
News Summary - elizabeth queen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.