പാരിസ്: ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നേതൃത്വം നൽകുന്ന റിപ്പബ്ലിക് ഒാൺ ദ മൂവ് പാർട്ടി വൻ വിജയവുമായി പാർലമെൻറ് പിടിക്കുമെന്ന് എക്സിറ്റ് പോൾ സർവേ. 577 അംഗ ദേശീയ അസംബ്ലിയിൽ 400ലേറെ സീറ്റുകളുമായി വൻകുതിപ്പായിരിക്കും പാർട്ടി നടത്തുകയെന്നാണ് സൂചന. ഒരു വർഷം മുമ്പു മാത്രം രൂപമെടുത്ത പാർട്ടിയുടെ മിക്ക സ്ഥാനാർഥികൾക്കും പാർലമെൻററി പരിചയം തീരെയില്ലാതിരിക്കെയാണ് തുല്യതയില്ലാത്ത വിജയസാധ്യതയെന്നത് ശ്രദ്ധേയമാണ്.
ഒന്നാംഘട്ടത്തിൽ പാർട്ടി 30 ശതമാനം സീറ്റുകൾ നേടുമെന്ന് രണ്ട് എക്സിറ്റ് പോൾ സർവേകൾ പറയുന്നു. നികളസ് സർകോസിയുടെ റിപ്പബ്ലിക്കൻ കക്ഷി 20.9 ശതമാനം വോട്ടുകളുമായി രണ്ടാമതെത്തിയപ്പോൾ തീവ്രവലതുപക്ഷമായ നാഷനൽ ഫ്രണ്ട് 13.1 ശതമാനം വോട്ടുകളിലൊതുങ്ങി. 80^100 സീറ്റുകൾ റിപ്പബ്ലിക്കൻ കക്ഷി നേടുമെന്ന് സർവേ പറയുന്നു. സോഷ്യലിസ്റ്റുകൾക്ക് ഒമ്പതു ശതമാനം വോട്ടുകളും ലഭിക്കും.രണ്ടാംഘട്ട തെരഞ്ഞെടുപ്പ് അടുത്ത ഞായറാഴ്ചയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.