പാരിസ്: സ്ത്രീസമത്വ മന്ത്രിസഭയുമായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ വീണ്ടും വാർത്തകളിൽ നിറയുന്നു. പുതിയ മന്ത്രിസഭയിൽ പകുതിയും വനിതകളാണ്. 22 മന്ത്രിസ്ഥാനങ്ങളിൽ 11ഉം ഏൽപിച്ചിരിക്കുന്നത് വനിതകളെയാണ്. സിൽവി ഗൂലാദ് ആണ് പ്രതിരോധ മന്ത്രി. ഒളിമ്പിക് ഫെൻസിങ് േജതാവ് ലൂറ ഫ്ലെസൽ കായികമന്ത്രിയും. ബ്രൂണോ ലെ മെയറെ സാമ്പത്തികമന്ത്രിയായും ജെറാദ് കൊളോമ്പിനെ ആഭ്യന്തരമന്ത്രിയായും ഫ്രാങ്സ്വ ബെയറൂവിെന നിയമമന്ത്രിയായും നിയമിച്ചു. മന്ത്രിസഭയിൽ വനിതകൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകുമെന്നത് മാക്രോണിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ജൂണിൽ നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം മറ്റ ുപാർട്ടികളുടെ സഹകരണത്തോടെ നേടാനാവുമെന്നാണ് മാേക്രാൺ കണക്കുകൂട്ടുന്നത്. മുൻ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്ന ജീൻ വെസ് ലെ ഡ്രയൻ വിദേശകാര്യ മന്ത്രിയാവും. പ്രമുഖ പരിസ്ഥിതിവാദിയായ നികളസ് ഹുലൊത് ഉൗർജമന്ത്രിയും. ആഗ്നസ് ബുസിൻ (ആരോഗ്യം), മുരീലെ പെനീകോത്(തൊഴിൽ), ഫ്രാങ്സ്വ നിസൻ (സാംസ്കാരികം), ജാക്വിസ് മെസാഡ് (കാർഷികം) എന്നിവരാണ് മറ്റു മന്ത്രിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.