ക്വീൻസ്ലൻഡ്: സൈബറിടങ്ങളിലെ താരങ്ങളായ ‘ഇമോജി’കൾ നിരത്തിലേക്കിറങ്ങുന്നു. ആ സ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ വാഹനങ്ങളുടെ നമ്പർേപ്ലറ്റുകളിലേക്കാണ് ഇമോജ ികൾ ചേക്കേറുന്നത്. ഇഷ്ടമുള്ള ഇമോജികൾ സ്വന്തമാക്കാൻ വാഹനമുടമ അൽപം അധികം കാശു മുടക്കേണ്ടിവരുമെന്നുമാത്രം. ഉറക്കെ ചിരിക്കുന്നത്, കണ്ണിറുക്കുന്നത്, കൂളിങ് ഗ്ലാസ് വെച്ചത്, ഹൃദയചിഹ്നങ്ങൾ കണ്ണുകളായത്, നന്നായി ചിരിക്കുന്നത് തുടങ്ങി സന്തോഷത്തെയോ സമാനമായ വികാരങ്ങളെയോ പ്രതിനിധാനംചെയ്യുന്ന ഇമോജികൾ മാത്രമായിരിക്കും അധികൃതർ അനുവദിക്കുക.
അതുെകാണ്ടുതന്നെ, വണ്ടിയോടിക്കുന്നയാൾ സന്തുഷ്ട ഭാവത്തിലായാൽ ഇമോജികൾക്ക് ‘തിളക്കമേറും’. ഒരാളുടെ വാഹനത്തെ തിരിച്ചറിയുന്ന ഘടകങ്ങളുടെ ഭാഗമായല്ല ഇതെങ്കിലും നമ്പറിനു തൊട്ടടുത്ത് തന്നെയായിരിക്കും ഇമോജി സ്ഥാനം പിടിക്കുക. ഡ്രൈവർമാർ ഇഷ്ടപ്പെട്ട സ്പോർട്സ് ടീമിെൻറ ലോഗോ പതിക്കുന്നതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല ഇതെന്ന് റോയൽ ഒാേട്ടാമൊബൈൽ ക്ലബ് ഒാഫ് ക്വീൻസ്ലൻഡിെൻറ വക്താവ് റെബേക്ക മിഷേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.